കോതമംഗലം : കെ. എസ്. യു സംസ്ഥാന ജനറൽ സെകട്ടറി അനൂപ് ഇട്ടൻ നടത്തുന്ന “നമ്മക്കും ഒരുക്കാം അവര്‍ പഠിക്കട്ടെ” എന്ന പദ്ധതിയുടെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്മാർട്ട് ഫോൺ നൽകുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി. ചലഞ്ചിന്റെ ഭാഗമായി കോതമംഗലത്തെ വിവിധ അഗതി മന്ദിരങ്ങളിൽ സൗജന്യമായി ഉച്ചഭക്ഷണം നൽകി. പദ്ധതിയുടെ ഉദ്ഘാടനം മൂവാറ്റുപുഴ എംഎൽഎ ഡോക്ടർ മാത്യു കുഴൽനാടൻ കാരക്കുന്നം പ്രൊവിഡൻസ് ഹോമിൽ കൈമാറി നിർവഹിച്ചു. ചടങ്ങിൽ പി പി ഉതുപ്പാൻ, പി എസ് എം സ്വാദിഖ്, അഡ്വ :സിജു എബ്രഹാം, ഷമീർ പനക്കൽ, പി ഏ പാദുഷ, മഞ്ജു സിജു, എൽദോസ് കീച്ചേരി , വിൽസൺ ചുള്ളാപ്പിള്ളി, എബി എന്നിവർ പങ്കെടുത്തു. ചലഞ്ചിന്, ഷിന്റോ തോമസ്, ആന്റോ ജോണി, അലക്സ് മാത്യു, മുജ്തബ് മുഹമ്മദ്, ജോർജ് വെട്ടിക്കുഴ, ഹാപ്പി ജോയി, എന്നിവർ നേതൃത്വം നൽകി.
തങ്കളം വികസിൽ ഡിസിസി സെക്രട്ടറി അഡ്വ : അബു മൊയ്‌ദീൻ ഭക്ഷണം കൈമാറി. ബാബു വര്ഗീസ് അരുൺ തോമസ്, ശശി കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു. ചേലാട് കരിങ്ങഴ ബക്സയിതയിൽ ശ്രീ വി വി കുര്യൻ കൈമാറി സിന്ധു ജിജോ, ഉണ്ണി സ് നായർ എന്നിവർ പങ്കെടുത്തു. മലയിൻകീഴ് സെൻറ് ജോസേഫിൽ മണ്ഡലം പ്രസിഡന്റ് ഷിബു സുരമ്യ ഭക്ഷണം കൈമാറി. ചടങ്ങിൽ അബിൻസ് പി.എം , ചന്ദ്രു സ് നായർ എന്നിവർ പങ്കെടുത്തു.
മലയിൻകീഴ് സ്നേഹാലയത്തിൽ മണ്ഡലം പ്രസിഡന്റ് പിസ് നജീബും കുടംബാംഗങ്ങളും ഭക്ഷണം കൈമാറി ചടങ്ങിൽ ജാൻസി മാത്യു, സോബി വേട്ടമ്പാറ എന്നിവർ പങ്കെടുത്തു. മണ്ണൂർ അഗതി മന്ദിരത്തിൽ മണ്ഡലം പ്രസിഡന്റ് ബിനോയ് ജോഷുവ, ടിനു തോമസ്, അരുൺ അയ്യപ്പൻ എന്നിവർ ഭക്ഷണം കൈ മാറി. കീരമ്പാറ സ്നേഹ സാധനത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അമീൻ തടത്തിക്കുന്നേൽ ഭക്ഷണം കൈമാറി. മണ്ഡലം പ്രസിഡന്റ് ബിനോയി പീറ്റർ, പി.ടി ഷിബി, അഭിലാഷ് എൽദോസ് എന്നിവർ പങ്കെടുത്തു. മറ്റു പല ഹോസ്പിറ്റലുകളിലായി സുരേഷ്, വര്ഗീസ് മാപ്പിളക്കൂടി എന്നിവരുടെ നേതൃത്വത്തിൽ വിതരണം നടത്തി.