Connect with us

Hi, what are you looking for?

NEWS

കോതമംഗലം കെ എസ് ആർ ടി സി ആധുനിക ബസ് ടെർമിനൽ നാളെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ നാടിന് സമർപ്പിക്കും: ആന്റണി ജോൺ എം എൽ എ

കോതമംഗലം :2.34 കോടി രൂപ എം എൽ എ ഫണ്ട് അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച കോതമംഗലം കെ എസ് ആർ ടി സി ആധുനിക ബസ് ടെർമിനൽ നാളെ (11/10/25 ) വൈകിട്ട് 4 പി എം ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.
പുതിയ ബസ് ടെർമിനലിനായുള്ള ഇരുനില മന്ദിരത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ യാത്രക്കാർക്കായുള്ള ശീതീകരിച്ച വെയിറ്റിംഗ് റൂമും, സ്റ്റേഷൻ മാസ്റ്ററുടെ മുറി, അന്വേഷണ വിഭാഗം,ജീവനക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വെയിറ്റിംഗ് മുറി , ഫീഡിങ് റൂം എന്നിവയും ഒന്നാം നിലയിൽ യൂണിറ്റ് ഓഫീസ്,മിനി കോൺഫറൻസ് ഹാൾ,ടിക്കറ്റ് ക്യാഷ് കൗണ്ടർ,സ്റ്റോർ,ശുചിമുറികൾ എന്നിവയും ബസ് സ്റ്റാന്റിൽ എത്തുന്ന യാത്രകാർക്ക്‌ സൗകര്യപ്രദമായി സമയ ക്രമവും മറ്റ് അറിയിപ്പുകളും ദൃശ്യമാകുന്ന എൽ ഇ ഡി ഡിസ്പ്ലേ യും സ്ഥാപിച്ചിട്ടുണ്ട്. ഒരേ സമയം എട്ടു ബസുകൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള റൂഫും ടെർമിനലിനോട് അനുബന്ധമായി നിർമ്മിച്ചിട്ടുണ്ട്. ലയൺസ് ക്ലബ്‌ ഗ്രേറ്റർ കോതമംഗലം & ലയൺസ് ക്ലബ്‌ ഈസ്റ്റ്‌ കോതമംഗലം, ശ്രീധരീയം എന്നീ ക്ലബ്ബുകൾ ചേർന്നാണ് യാത്രക്കാർക്ക് ആയിട്ടുള്ള ശിതീകരിച്ച വിശ്രമമുറികൾ ഒരുക്കി നൽകിയിട്ടുള്ളത്.
ഡിപ്പോ ഹരിതാഭമാക്കുന്നതിനും, കമ്പ്യൂട്ടർ, ഫർണിച്ചർ ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനും നിരവധി ആരാധനാലയങ്ങളും, സ്കൂളുകളും, കോളേജുകളും, ക്ലബ്ബുകളും,സംഘടനകളും,വ്യക്തികളുമൊക്കെ സഹായിച്ചിട്ടുണ്ട്.ഗ്രീൻ ടെർമിനൽ എന്നുള്ള നിലയിലാണ് കെ എസ് ആർ ടി സി ബസ് ടെർമിനലിന്റെ പ്രവർത്തനം വിഭാവനം ചെയ്തിട്ടുള്ളത്.
നാലര പതിറ്റാണ്ടോളം പ്രവർത്തന പാരമ്പര്യമുള്ള കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് പുതിയ ബസ് ടെർമിനലിലൂടെ സാധ്യമായിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു.ഈ പ്രവർത്തനത്തോട് സഹകരിച്ച എല്ലാവരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ഉദ്ഘാടന വേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും എംഎൽഎ കൂട്ടിച്ചേർത്തു.

You May Also Like

NEWS

കുട്ടമ്പുഴ: ഗ്രാമപഞ്ചായത്ത് 2025കേരളോത്സവം 10/10/2025 തീയതി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു..ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ റോയ് ഇ സി സ്വാഗതം ആശംസിച്ച ടീ യോഗത്തിന്...

NEWS

കോതമംഗലം : റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ഓഫീസ് അറ്റൻഡന്റ് വിഭാഗം ജീവനക്കാർ പ്രമോഷനുവേണ്ടി 15 മുതൽ 20 വർഷക്കാലത്തിലേറെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഈ കാലയളവിനുള്ളിൽ പ്രമോഷൻ ലഭിക്കാതെ...

NEWS

കോതമംഗലം: സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചു മറിഞ്ഞു റോഡിൽ തല യടിച്ചു വീണ പല്ലാരിമംഗലം മണിക്കിണർ കുന്നുംപുറത്ത് നൂറുദീൻ (57) മരിച്ചു. കുടമു ണ്ട-പല്ലാരിമംഗലം റോഡിൽ മടിയൂരിൽ വ്യാഴാഴ്ച നൂറുദീൻ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ...

CRIME

കോതമംഗലം :കള്ളനോട്ടുകളുമായി മധ്യവയസ്കൻ അറസ്റ്റിൽ. കൊല്ലം പത്തനാപുരം പാതിരിങ്ങൽ ഭാഗം ആനക്കുഴി വീട്ടിൽ അബ്ദുൾ റഷീദ് (62) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പരാതിക്കാരനായ കുറ്റികുഴി സ്വദേശി വിനോജിൻ്റെ...

NEWS

കോതമംഗലം:കേരള കോൺഗ്രസ് സ്കറിയാ വിഭാഗം കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ 61-ാം ജന്മദിനം ആഘോഷിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വർഗീസ് മൂലൻ പതാക ഉയർത്തി ആഘോഷ...

NEWS

കോതമംഗലം:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം അനധികൃത വഴിയോര കച്ചവടത്തിനെതിരെ സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളുടെ മുന്നിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാനസികവും, ശാരീരികവുമായ ആരോഗ്യ ബോധവൽക്കരണത്തെ ക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെയും, തൊടുപുഴ ബേബി മെമ്മോറിയൽ...

NEWS

കോതമംഗലം :കിണറിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു. കോട്ടപ്പടി പഞ്ചായത്ത് വാർഡ് 8 നാഗഞ്ചേരി, മൈലുങ്കൽ പൗലോസിന്റെ ഉദ്ദേശം ഒന്നര വയസുള്ള പോത്ത് താഴശേരിയിൽ ജയദേവന്റെ ഉദ്ദേശം 30 അടി താഴ്ചയിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 20245 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലുത്തീറ്റ നൽകി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൽമ പരീത് അധ്യക്ഷത വഹിച്ചു. അച്ഛന്റെ കാന്തി വെള്ളക്കയം ഉദ്ഘാടനം...

NEWS

കോതമംഗലം : തൃക്കാരിയൂർ തേവലക്കാട്ട് പരേതനായ റ്റി. റ്റി. തോമസിന്റെ ഭാര്യ സൂസൻ തോമസ് (67)അന്തരിച്ചു.സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച (10/10/25) വൈകിട്ട് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 4 മണിക്ക് പിണ്ടിമന സെന്റ്....

NEWS

കോതമംഗലം :നേര്യമംഗലം ഇഞ്ചതൊട്ടിയിൽ കാട്ടാന റോഡിലേക്ക് പന കുത്തിമറിച്ചിട്ടു. ഇഞ്ചതൊട്ടിയിൽ പെരിയാറിന് കുറുകെ നിർമ്മിച്ചിട്ടുള്ള തുക്കുപാലത്തിന് സമീപമാണ് കഴിഞ്ഞ ദിവസം രാത്രി സംഭവം നടന്നത്. നേര്യമംഗലം വനത്തിൽ നിന്ന് ഇറങ്ങിയ കാട്ടാനകൾതുക്കുപാലത്തിന് സമീപം...

NEWS

കോതമംഗലം: ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസിന് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ QAS പ്രക്രിയയിൽ A+ ഗ്രേഡ് ലഭിച്ചു കേരളത്തിലെ മെഡിക്കൽ വിദ്യാഭാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നതും അംഗീകാരം നൽകുന്നതിനുമായി...

error: Content is protected !!