കോതമംഗലം : സി പി ഐകോതമംഗലം ലോക്കൽ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്ന്മുനിസിപ്പൽ ബസ് സ്റ്റാൻ്റിൽ പ്രവർത്തിച്ചിരുന്ന കെ എസ് ആർ ടി സി യുടെ അടച്ചു പൂട്ടിയഇൻഫോർമേഷൻ കൗണ്ടർ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
യാത്രക്കാർക്ക് ഗുണകരമായിരുന്നകെ എസ് ആർ ടി സിബസുകളുടെയാത്രാ സമയം അറിയാൻ പ്രവർത്തിച്ചിരുന്ന കൗണ്ടർ ആണ് അധികൃതർ അടച്ചുപൂട്ടിയിരുന്നത്.
യാത്രക്കാരുടെ ബുദ്ധിമുട്ട് കെ എസ് ആർ ടി സി അധികൃതരെസി പി ഐ ലോക്കൽ സെക്രട്ടറിഅഡ്വ. മാർട്ടിൻ സണ്ണി ബോധ്യപ്പെടുത്തി. വിഷയത്തിൽ അധികൃതർ വീണ്ടുംകൗണ്ടർ തുറന്ന് പ്രവർത്തിക്കാനും ജീവനക്കാരനെ നിയമിക്കാനും
നടപടി സ്വീകരിച്ചു. ശനിയാഴ്ച രാവിലെ മുതൽ കൗണ്ടറിൻ്റെപ്രവർത്തനം പുനരാരംഭിച്ചു.സ്ത്രീകളും കുട്ടികളും വ്യദ്ധരുമടക്കം എത്തുന്നയാത്രക്കാർക്ക് ഇതോടെ
കെ എസ് ആർ ടി സി ബസിൽയാത്ര ചെയ്യുന്നതിനുള്ളസമയക്രമം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും.കോതമംഗലം നഗരത്തിൽ യാത്രക്കാർ ഏറ്റവും കൂടുതൽ
എത്തുന്നത് മുനിസിപ്പൽ ബസ് സ്റ്റാൻഡിലാണ്.
കെ എസ് ആർ ടി സി ബസുകളുടെ യാത്ര സമയം അറിയുന്നതിന് യാത്രക്കാർ ആശ്രയിച്ചിരുന്ന കൗണ്ടറാണ്
കോതമംഗലം ഡിപ്പോയിലെ അധികാരികൾ ഒരു ബദൽ സംവിധാനവും ഒരുക്കാതെ
കഴിഞ്ഞ ദിവസങ്ങളിൽ
പൂട്ടിയിട്ടിരുന്നത്.
കൗണ്ടർ തുറന്നു പ്രവർത്തിപ്പിക്കാത്ത സാഹചര്യം തുടർന്നാൽ ശക്തമായ സമരം
നടത്തുമെന്ന് സി പി ഐ ലോക്കൽ കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.