Connect with us

Hi, what are you looking for?

NEWS

കോതമംഗലം കെ.എസ്.ആര്‍.ടി.സി.ഡിപ്പോ ആഡംബരകപ്പലില്‍ കടല്‍യാത്രക്ക് അവസരമൊരുക്കുന്നു.

കോതമംഗലം : കോതമംഗലം കെ.എസ്.ആര്‍.ടി.സി.ഡിപ്പോ ആഡംബരകപ്പലില്‍ കടല്‍യാത്രക്ക് അവസരമൊരുക്കുന്നു. മെയ് ഒന്നാംതിയതിയാണ് ട്രിപ്പ്. ആദ്യം ബുക്ക് ചെയ്യുന്ന അന്‍പത് പേര്‍ക്കാണ് അവസരം. കടലിലെ ഉല്ലാസയാത്രയ്ക്ക് മികച്ച സൗകര്യങ്ങളോടുകൂടിയ ആഡംബര ജലയാനമാണ് “നെഫർറ്റിറ്റി.” കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ‘നെഫർറ്റിറ്റി’ ഒരുങ്ങുന്നത് . 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, 2 ലൈഫ് ബോട്ടുകൾ തുടങ്ങിയവ ‘നെഫർറ്റിറ്റി’യിലുണ്ട്. ഓപ്പൺ ഡെക്ക്, സ്വീകരണ ഹാൾ, ഭക്ഷണശാല, കുട്ടികളുടെ കളിസ്ഥലം , 3D തീയറ്റർ എന്നിവ ‘നെഫർറ്റിറ്റി’യിലുണ്ട് .

കെ എസ് ആർ ടി സിയും കെ എസ് ഐ എൻ സി യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്ര മെയ് 1 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോതമംഗലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം ലഭിക്കുക. ബോൾഗാട്ടിയിൽ നിന്നുമാണ് ആഡംബര കപ്പൽ യാത്ര ആരംഭിക്കുന്നത്. 5 വയസ്സ് മുതൽ 10 വയസ്സ് വരെയുള്ളവർക്ക് 1099 രൂപയും അതിനുമേൽ പ്രായമുള്ളവർക്ക് 2799 രൂപയുമാണ് നിരക്ക്.

 

ബുക്കിങ്ങിനായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

94479 84511
94465 25773
0485 2862202

You May Also Like

NEWS

കോതമംഗലം: കോതമംഗലം മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം “വരവേൽപ്പ് 2025 ” സംഘടിപ്പിച്ചു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഷിബി കുര്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മാനേജർ...

NEWS

കോതമംഗലം : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ചാരിറ്റി പ്രവർത്തനങ്ങളും ,കുട്ടികൾക്കുള്ള അനുമോദനങ്ങളും ,ആദരവും സംഘടിപ്പിച്ചു. കുത്തുകുഴി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറത്തിൽ നടന്ന പരിപാടി...

NEWS

കോതമംഗലം : കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ” വരവേൽപ്പ് 2025 ” സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ സിസ്റ്റർ സജീവ...

CHUTTUVATTOM

കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...

NEWS

കോതമംഗലം: എസ്എസ്എൽസി /പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളെയും, ഒന്നൊഴികെ മറ്റെല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനികളെയും അനുമോദിക്കുന്ന...

NEWS

കോതമംഗലം : മുപ്പത് ലക്ഷത്തിലേറെ എം .എൽ .എ .ഫണ്ട് ചിലവഴിച്ച പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അയിരൂർപ്പാടം കളിസ്ഥല പുനർ നിർമ്മാണത്തിൽ അഴിമതി ഉണ്ടെന്ന് പരാതി. വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ...

NEWS

കോതമംഗലം : തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മികച്ച മാധ്യമ റിപ്പോർട്ടർക്കുള്ള പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം ഏബിൾ. സി. അലക്സിന്.കലാ സാംസ്‌കാരിക സാഹിത്യ ജീവകാരുണ്യ മേഖലയിലെ നിരവധി...

NEWS

കോതമംഗലം – കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ഉന്നതിയിൽ കാട്ടാന ശല്യം രൂക്ഷമായി. ഇന്ന് പുലർച്ചെ യെത്തിയ ആനകൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചു. പന്തപ്ര ഉന്നതിയിലെ ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ, ചെല്ലപ്പൻ, പ്രഭാകരൻ എന്നിവരുടെ...

NEWS

കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മീൻകുളം – മാപ്പിളപ്പാറ ഉന്നതികളിൽ നിന്നും പന്തപ്രയിലെത്തി കുടിൽ കെട്ടി താമസിക്കുന്ന 19 കുടുംബങ്ങളുടെ പുനരധിവാസത്തിന് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. മീൻകുളം-...

NEWS

കോതമംഗലം : എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂൺ 16) അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ...

NEWS

കോതമംഗലം:കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം മേഖല സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. കോതമംഗലം മെൻ്റർ അക്കാദമി ഹാളിൽ വച്ച് നടന്ന യോഗം ഐ.ജെ.യു ദേശീയ സമിതി അംഗം ജോഷി അറക്കൽ ഉദ്ഘാടനം ചെയ്തു.മേഖല...

NEWS

കോതമംഗലം: നേര്യമംഗലത്ത് പ്രതിഭാ സംഗമം സംഘടിപ്പിച്ചു.ഡി വൈ എഫ് ഐ നേര്യമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഭാ സംഗമം സംഘടിപ്പിച്ചത്. എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ...

error: Content is protected !!