കോതമംഗലം: സ്വകാര്യ ബസ് സമരത്തിനിടയിലും യാത്രക്കാരെ കൊള്ളയടിച്ചു KSRTC എന്ന വെള്ളാന. സമര ദിവസങ്ങളിൽ തങ്ങൾക്ക് ലഭിക്കുന്ന അധിക വരുമാനം മാക്സിമം ലക്ഷ്യമിട്ടാണ് കോതമംഗലം KSRTC സമര ദിവസത്തിൽ സേവനം എന്ന പേരിൽ പ്രവർത്തനം കാഴ്ച്ച വെച്ചത്. കോതമംഗലം മുവാറ്റുപുഴ എന്ന കുറഞ്ഞ ദൂരത്തിൽ ഒരു ഫാസ്റ്റ് പസ്സെൻഞ്ചർ ബസ് ആണ് ഇന്ന് സർവിസ് നടത്തിയത്. നിലവിൽ കോതമംഗലം മുവാറ്റുപുഴ 17 രൂപ എന്ന ചാർജിനു പകരം അധിക ചാർജ് നൽകിയാണ് വിദ്യാർത്ഥികൾ അടക്കം പലർക്കും സഞ്ചരിക്കേണ്ടി വന്നത്. ബസുകളുടെ ലഭ്യത കുറവ് മൂലം പലർക്കും ഇതിനു തയ്യാറാകേണ്ടിയും വന്നു. ഇതേ സമയം കുമളി എറണാകുളം FSLS കാറ്റഗറി ബസും, കോതമംഗലം ആലുവ ഓർഡിനറി കാറ്റഗറി ബസുകളാണ് ഇന്ന് സർവിസ് നടത്തിയത് എന്നതും ശ്രദ്ധേയമാണ്.
നിലവിൽ മൂന്നാർ എറണാകുളം FSLS ആയി ഓടുമ്പോൾ ഓർഡിനറി ചാർജിൽ തന്നെയാണ് ഓടുന്നത് അങ്ങനെ ഇരിക്കുമ്പോൾ ആണ് ഈ വിരോധാഭാസം.
ഇതേ സംബന്ധിച്ചു കോതമംഗലം ഡിപ്പോയിൽ അന്വോഷിച്ചപ്പോൾ അധികാരികൾ ഇങ്ങനെ ആണ് ഓടിക്കാൻ പറ്റൂ കോട്ടയം, പാലക്കാട് ഒക്കെ ഓടുന്ന ഫാസ്റ്റ് സർവീസുകൾ മുടക്കിയിട്ടാണ് കോതമംഗലം മുവാറ്റുപുഴ ഒക്കെ സർവ്വീസ് നടത്തിയത്. അപ്പോ ഫാസ്റ്റ് ആണെങ്കിലും വേണേൽ അധിക ചാർജ് നൽകി യാത്ര ചെയ്തോളൂ എന്ന നിഷേധാത്മകത നിലപാടാണ് അറിയിച്ചത്.
ഇന്ധനവിലയെ തുടർന്ന് ചാർജ് വർദ്ധന ആവശ്യപ്പെട്ടു സ്വകാര്യ ബസ് ഉടമകൾ നടത്തിയ ബസ് സമരം. ജനജീവിതത്തെ സാരമായി ബാധിച്ചു. വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ സ്വന്തം വാഹനങ്ങളെയും, അധിക ചാർജ് മുടക്കി ഓട്ടോ മുതലായ ടാക്സി വാഹനങ്ങളെയുമാണ് ആശ്രയിച്ചത്. സമരത്തിന് അയവു വരുത്താൻ ഗതാഗത വകുപ്പും കാര്യമായി ഇടപെടുന്നില്ല എന്ന ആക്ഷേപവും യാത്രക്കാരുടെ ഭാഗത്ത് നിന്നു ഉണ്ടായി.