Connect with us

Hi, what are you looking for?

AGRICULTURE

കൃഷിവകുപ്പിൻ്റെ സംസ്ഥാന-ജില്ലാ അവാർഡുകളിൽ കോതമംഗലത്തിന് പൊൻതിളക്കം.

കോതമംഗലം : കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കൃഷി വകുപ്പ് നൽകുന്ന അവാർഡ് പ്രഖ്യാപനത്തിൽ കോതമംഗലം ബ്ലോക്കിന് മികച്ച നേട്ടം. എറണാകുളം ജില്ലയിലെ മികച്ച കർഷകനുള്ള ഒന്നാം സ്ഥാനം പിണ്ടിമന കൃഷിഭവൻ പരിധിയിലെ കർഷകനായ ഇഞ്ചക്കുടി മൈതീൻ കരസ്ഥമാക്കി. ഉദ്യോഗസ്ഥ വിഭാഗം അവാർഡുകളിൽ സംസ്ഥാനത്തെയും ജില്ലയിലേയും മികച്ച കൃഷി അസിസ്റ്റൻറ് ഡയറക്ടറായി കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു തെരെഞ്ഞെടുക്കപ്പെട്ടു.

കൃഷി ഓഫീസർ സ്ഥാനത്തേക്ക് ജില്ലയിലെ അവാർഡുകളിൽ പല്ലാരിമംഗലം കൃഷി ഓഫീസർ ജാസ്മിൻ തോമസ്സും, കീരംപാറ കൃഷി ഓഫീസർ ബോസ് മത്തായിയും തെരെഞ്ഞെടുക്കപ്പെട്ടു.സംസ്ഥാനത്തെയും ജില്ലയിലേയും മികച്ച കൃഷി അസിസ്റ്റൻ്റായി കോതമംഗലം കൃഷിഭവനിലെ ഇ.പി.സാജുവും തെരെഞ്ഞെടുക്കപ്പെട്ടതോടെ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയായ കോതമംഗലത്തിന് ഇരട്ടി മധുരമായി. ജില്ലയിലെ അവാർഡ് വിതരണം 22 ന് കോതമംഗലം എം.എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും.

You May Also Like

NEWS

കോതമംഗലം:ജില്ലാ റ്റി ബി സെൻ്റർ , ബ്ലോക്ക് ഫാമിലി ഹെൽത്ത് സെൻ്റർ വാരപ്പെട്ടിയും സംയുക്തമായി എക്സ്പ്രസ് ലെങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു കോവിഡ് ന് ശേഷം പലർക്കും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എക്സ്സ്...

NEWS

കോതമംഗലം:കൊക്കോ കർഷകർക്ക് നല്ലകാലം.കർഷകർക്ക്ഉണർവേകി ചരിത്രത്തിലാദ്യമായി കൊക്കോവില ആയിരം കടന്നു.മാർക്കറ്റിൽ ഒരുകിലോ ഉണക്ക കൊക്കോയുടെ വി ല 1020 രൂപവരെയായി. രണ്ടുമാസം മുമ്പ് ഇത് 260 രൂപയായിരുന്നു. വില ഇനി യും ഉയരുമെന്നു കച്ചവട...

NEWS

കോതമംഗലം: കനത്ത ചൂട് മൂലം ഭൂതത്താന്‍കെട്ടില്‍ സഞ്ചാരികളുടെ വരവ് കുറഞ്ഞു. മധ്യവേനല്‍ അവധിക്കാലത്ത് ഭൂതത്താന്‍കെട്ട് വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികളെകൊണ്ട് നിറയുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ അത്രതിരക്കില്ല. കനത്ത ചൂട് മൂലം ആളുകള്‍...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മാത്തമാറ്റിക്സ്, ഹിന്ദി,സ്റ്റാറ്റിസ്റ്റിക്‌സ്,കംപ്യൂട്ടർ സയൻസ്, എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ്‌ അധ്യാപക ഒഴിവുകൾ ഉണ്ട്. കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്ത...