കോട്ടപ്പടി : വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമായ വാവേലി കവലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മൂന്ന് വർഷം മുമ്പാണ് പൊതുപ്രവർത്തകനായ ബിനിൽ ആലക്കര ഒപ്പുശേഖരണം നടത്തി കോതമംഗലം എം.എൽ.എ ശ്രീ ആൻ്റണി ജോണിന് നിവേദനം സമർപ്പിച്ചത് , അപേക്ഷ ഉടൻ പരിഹരിക്കാം എന്ന ഉറപ്പും ലഭിച്ചിരുന്നു. ആറ് മാസങ്ങൾക്ക് ശേഷം കുറച്ചു പേർ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനു വേണ്ട കോൺക്രീറ്റ് പ്രതലം നിർമ്മിക്കുന്നതിനു വേണ്ടി എത്തുകയും നിർമ്മാണം പൂർത്തീകരിച്ച് മടങ്ങുകയും ചെയ്തു. എന്നാൽ മൂന്ന് വർഷങ്ങൾക്കിപ്പുറവും ഹൈമാസ്റ്റ് ലൈറ്റ് ഒരു കിട്ടാക്കനിയായി തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നിർമ്മാണതടസ്സനിർമ്മാർജ്ജന കർമ്മ സമരം നടത്തുന്ന ഒരു സാഹചര്യത്തിലേയ്ക്ക് നാട്ടുകാർ എത്തിച്ചേർന്നു വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ചത്.
