Connect with us

Hi, what are you looking for?

EDITORS CHOICE

വളയിടാൻ മാത്രമല്ല “സൂപ്പറായി” വളയം പിടിക്കുവാനും അറിയാം ഈ കോതമംഗലംകാരിയുടെ കൈകൾക്ക്

  • ബിബിൻ പോൾ എബ്രഹാം

പെരുമ്പാവൂർ : ഒരു കാലത്ത് ആണുങ്ങളുടെ  മാത്രം  കുത്തകയായിരുന്നു  ഡ്രൈ​വിം​ഗ്. എ​ന്നാ​ൽ  ഇന്ന് വാ​ഹ​ന​മോ​ടി​ച്ചു പോ​കു​ന്ന സ്ത്രീ​ക​ളെ  ക​ണ്ടാ​ൽ കൗ​തു​ക​ത്തോ​ടെ​യും അ​ത്ഭു​ത​ത്തോ​ടെ​യും നോ​ക്കി​യി​രു​ന്ന കാലം ക​ഴി​ഞ്ഞു. വാഹനമോടിക്കൽ സ്ത്രീകൾക്കും നന്നായി വഴങ്ങുമെന്ന് അവർ തന്നെ തെളിയിച്ചു. പലതരം കാറുകളും ടു വീലറുകളും അവർ ഓടിച്ചു കാണിച്ചു. വളയിട്ട കൈകൾക്കു വ​ള​യം പി​ടി​ക്കാ​നും സാധിക്കും എന്ന് കാണിച്ചു  നി​ര​വ​ധി വ​നി​ത​ക​ൾ എ​ത്തി. എന്നാലും വനിതകളുടെ ഡ്രൈവിംഗ് സ്കൂട്ടർ ബൈക്ക്,  കാ​ർ, ഓ​ട്ടൊ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി. എ​ന്നാ​ൽ ഇ​വ​രി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി വ​ള​യം പി​ടി​ക്കു​കയാണ് കോതമംഗലം  കോ​ട്ട​പ്പ​ടി സ്വ​ദേ​ശി പി. ​പി ഷീ​ല. നമ്മുടെ സ്വന്തം  കെ ​എ​സ് ആ​ർ ടി ​സി ഡ്രൈ​വിം​ഗ് സീ​റ്റി​ലെ ഏ​ക സ്ത്രീ​സാ​ന്നി​ധ്യമാണ് ഷീല.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി  പി ​എ​സ് സി ​നി​യ​മ​ന​ത്തി​ലൂ​ടെ കെ ​എ​സ് ആ​ർ ടി ​സി യി​ൽ ജോ​ലി മേ​ടി​ച്ച ഷീ​ല സ്ത്രീ ​സ​മൂ​ഹ​ത്തി​ന്‍റെ ശ​ക്ത​യാ​യ പ്ര​തി​നി​ധി​ കൂടിയാ​ണ്. കഴിഞ്ഞ ദിവസങ്ങളിൽ പെരുമ്പാവൂരിൽ നിന്ന്‌ രാവിലെ 6.05ന്‌ തിരുവനന്തപുരത്തേക്ക്‌ പുറപ്പെടുന്ന സൂപ്പർ ഫാസ്‌റ്റ്‌ ബസിന്റെ സാരഥിയായി ഷീല സ്ഥാനം പിടിച്ചപ്പോൾ ആണ് യാത്രക്കാർ അവരുടെ കഴിവിനെ അഭിനന്ദിച്ചത്. പെരുമ്പാവൂർ ഡിപ്പോയിലെ തിരുവനന്തപുരം സൂപ്പർ ഫാസ്‌റ്റിന്റെ ഡ്രൈവർ അടിയന്തരമായി അവധിയെടുത്തതോടെ പതിവ് സർവീസ്‌ മുടങ്ങുമെന്ന സ്ഥിതിവരുകയും, അധികൃതർ ഷീലയോട് ആവശ്യപ്പെട്ടപ്പോൾ തടസ്സങ്ങൾ ഒന്നും കൂടാതെ ജോലി ഏറ്റെടുക്കുകയായിരുന്നു. കണ്ടക്‌ടർ ലിജോയുടെ പിന്തുണകൂടിയായപ്പോൾ 4.45നുള്ള മടക്കയാത്രയും ഷീലയുടെ കൈകളിൽ ഭദ്രമാമാവുകയായിരുന്നു.

ഡ്രൈ​വിം​ഗ് പ​ഠി​ക്കു​ക എ​ന്ന ആ​ഗ്ര​ഹ​ത്തി​നു കു​ടും​ബം പി​ന്തു​ണ ന​ൽ​കി​യ​പ്പോ​ൾ ഷീ​ല വി​ജ​യം ക​ണ്ടു തു​ട​ങ്ങി. ഡ്രൈ​വിം​ഗ് ഒ​രു ജോ​ലി​യാ​യി തെരഞ്ഞെ​ടു​ത്ത ശേ​ഷം കെ ​എ​സ് ആ​ർ ടി ​സി​യി​ൽ ജോ​ലി വേ​ണ​മെ​ന്ന സ്വ​പ്ന​മു​ണ്ടാ​യി​രു​ന്നു. കു​ടും​ബ​ത്തോ​ടൊ​പ്പം കൂ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​വും പി​ന്തു​ണ​യും കി​ട്ടി​യ​തോ​ടെ ഷീ​ല ജോ​ലി​ക്കാ​യി അ​പേ​ക്ഷി​ച്ചു. ഡ്രൈ​വിം​ഗ് പോ​സ്റ്റി​ലേ​ക്കു​ള്ള ടെ​സ്റ്റു​ക​ൾ  പൂ​ർ​ത്തി​യാ​ക്കി. 2013 ൽ ​കോ​ത​മം​ഗ​ലം കെ ​എ​സ് ആ​ർ ടി ​സി ഡി​പ്പോ​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഗ​വ​ൺ​മെ​ന്‍റ്  ജോ​ലി​യോ​ടൊ​പ്പം ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ആ​ന​വ​ണ്ടി​യു​ടെ വ​ള​യം പി​ടി​ക്കു​ന്ന സ്ത്രീ ​എ​ന്ന വി​ശേ​ഷ​ണ​വും നേ​ടി​യെ​ടു​ത്തു. സ​ന്തോ​ഷി​പ്പി​ക്കു​ന്നതും വി​ഷ​മി​പ്പി​ക്കു​ന്ന​തു​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.‌ അ​തെ​ല്ലാം ജോ​ലി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ക​രു​തു​ന്ന​താ​ണ് ഷീ​ല​ക്ക് ഇ​ഷ്ടം. ഇ​ത്ത​ര​മൊ​രു സീ​റ്റി​ൽ സ്ത്രീ ​സാ​ന്നി​ധ്യം ക​ണ്ടാ​ൽ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​രാ​കും കൂ​ടു​ത​ൽ. പ​റ​യു​ന്ന​വ​ർ എ​ന്തും പ​റ​യ​ട്ടെ അ​തൊ​ന്നും ത​ന്നെ ബാ​ധി​ക്കു​ന്നി​ല്ലെ​ന്നു പ​റ​യു​ന്നു ഷീ​ല.

ആ​ദ്യം കൗ​തു​ക​മാ​യി​രു​ന്നു ആ​ളു​ക​ൾ​ക്ക്. ഡ്രൈ​വിം​ഗ് സീ​റ്റി​ൽ ത​ന്നെ കാ​ണു​മ്പോ​ൾ കൈ ​കാ​ണി​ച്ച​വ​ർ മാ​റി നി​ന്നി​ട്ടു​ണ്ട്, പേ​ടി​കൊ​ണ്ട് കേ​റാ​ത്ത​വ​രു​ണ്ട്, കൗ​തു​കം കൊ​ണ്ട് കേ​റി നോ​ക്കി​യ​വ​രു​മു​ണ്ട്,  ഇ​താ​ണ് ബ​സി​ൽ ക​യ​റു​ന്ന ആ​ളു​ക​ളു​ടെ വ്യ​ത്യ​സ്ത മ​നോ​ഭാ​വ​ങ്ങ​ൾ.ആ​ദ്യ​മൊ​ക്കെ ആ​ളു​ക​ൾ​ക്ക് ഭ​യം ആ​യി​രു​ന്നു. ഇ​പ്പോ​ൾ ആ​ർ​ക്കും ഭ​യ​മി​ല്ല. താ​നോ​ടി​ക്കു​ന്ന ബ​സ് വ​രാ​ൻ നോ​ക്കി​യി​രി​ക്കു​ന്ന​വ​രും ഉ​ണ്ട്. ഇ​റ​ങ്ങു​മ്പോ​ൾ ന​ല്ല​താ​ണെ​ങ്കി​ലും ചി​ത്ത​യാ​ണെ​ങ്കി​ലും അ​ഭി​പ്രാ​യം പ​റ​ഞ്ഞി​ട്ട് പോ​കു​ന്നു​ണ്ട്. ഇ​തു മാ​റ്റ​ത്തി​നൊ​പ്പം ആ​ത്മ വി​ശ്വാ​സ​വും വ​ർ​ദ്ധി​പ്പി​ക്കു​ന്നു. സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ പൂ​ർ​ണ​മാ​യ പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ട്. മി​ക​ച്ച രീ​തി​യി​ൽ ജോ​ലി ചെ​യ്യാ​ൻ ഇ​തു സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നു ഷീ​ല പ​റ​യു​ന്നു.ആ​ദ്യ​മാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തു കോ​ത​മം​ഗ​ലം ഡി​പ്പോ​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്നു പെ​രു​മ്പാ​വൂ​ർ, അ​ങ്ക​മാ​ലി ഡി​പ്പോ​ക​ളി​ലും ജോ​ലി ചെ​യ്തു.

ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഡി​പ്പോ അ​ങ്ക​മാ​ലി​യാ​ണ്. ജോ​ലി നേ​ടു​ക​യെ​ന്ന​തു പു​രു​ഷ​ൻ​മാ​രെ​പ്പോ​ലെ സ്ത്രീ​ക​ൾ​ക്കും അ​നി​വാ​ര്യ​മാ​ണ്.  ജോ​ലി ഉ​ള്ള സ്ത്രീ​ക​ളെ അ​ഹ​ങ്കാ​രി​ക​ൾ എ​ന്ന് വി​ളി​ക്കു​മെ​ങ്കി​ലും ഒ​രി​ക്ക​ൽ അ​ത് അം​ഗീ​ക​രി​ക്കും അ​നു​ഭ​വ​ത്തി​ൽ നി​ന്നു​കൊ​ണ്ട് പ​റ​യു​ന്നു ഷീ​ല. മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്കാ​തെ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കാ​ൻ ജോ​ലി സ​ഹാ​യി​ക്കു​ന്നു​ണ്ട്. തടിവെട്ടുതൊഴിലാളിയായിരുന്ന പരേതനായ പാപ്പുവിന്റെയും കുട്ടിയുടെയും മകളാണ്. സഹോദരന്മാരാണ്‌ ഡ്രൈവിങ് പഠിപ്പിച്ചത്‌. കോതമംഗലത്തെയും കോട്ടപ്പടിയിലെയും ഡ്രൈവിങ്ങ് സ്കൂളിലെ അധ്യാപിക കൂടിയായിരുന്നു ഷീല. നൂറു കണക്കിന് ആളുകളെ ആണ് ഷീല വളയം പിടിക്കാൻ പഠിപ്പിച്ചത്. ജോ​ലി​യു​ള്ള സ്ത്രീ​ക​ൾ​ക്ക് സ​മൂ​ഹ​ത്തി​ൽ പ്ര​ത്യേ​ക സ്ഥാ​നം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് അ​ത് പു​രു​ഷാ​ധി​പ​ത്യ​മു​ള്ള മേ​ഖ​ല​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് ക​ട​ന്നു​വ​രാ​നു​ള്ള പ്രേ​ര​ണ നൽകുന്നതായി കോട്ടപ്പാടിക്കാരി ഷീ​ല പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...