കോതമംഗലം : കോട്ടപ്പടി മൂന്നാംതോട് സാബു തോമസിന്റെ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി എം റഷീദിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ ഒ എ ആബിദ്,സൽമാൻ ഖാൻ, അജ്നാസ് വി എച്ച്, അംജിത്ത്, കെ പി ഷമീർ, ബേസിൽ ഷാജി, ഹോം ഗാർഡ് ജിയോബിൻ എന്നിവരടങ്ങിയ സംഘം അതിസാഹസികമായി റോപ്പ് റോസ് എന്നിവ ഉപയോഗിച്ച് ബന്ദിച്ച് പോത്തിനെ മൂന്നാം നിലയിൽ നിന്നും താഴെ ഇറക്കി.



























































