കോതമംഗലം: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ കോതമംഗലം ഏരിയ സമ്മേളനം കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തിൽ (പൊന്നമ്മ മാധവൻ നഗറിൽ) അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ഡോ ടി എൻ സീമ ഉദ്ഘാടനം ചെയ്തു. സിന്ധു അനിൽകുമാർ , സൽമ ലത്തീഫ്, അൽഫോൻസ സാജു എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സ്വാഗത സംഘം ചെയർമാൻ കെ എ ജോയി, ടെസ്സി ജേക്കബ്, റഷീദ സലിം, സുധ പത്മജൻ, മിനി ഗോപി, സന്ധ്യാ സുരേന്ദ്രൻ , ബിന്ദു ജയകുമാർ. മുംതാസ് റെജി, ഷൈല റഹ്മാൻ എന്നിവർ സംസാരിച്ചു.
വൈകിട്ട് നാലിന് ചേറങ്ങനാൽ കവലയിൽ (എം സി
ജോസൈഫൻ നഗറിൽ ) നടന്ന പൊതുസമ്മേളനം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സോഫിയ മെഹർ ഉദ്ഘാടനം ചെയ്തു .
പ്രസിഡൻ്റ് സൽമ ലെത്തീഫ് അധ്യക്ഷയായി.
ജില്ലാ പ്രസിഡൻ്റ് ടി വി അനിത , സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയി , കോട്ടപ്പടി പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി , ടെസ്സി ജേക്കബ്, റഷീദ സലിം, സുധ പത്മജൻ, എന്നിവർ സംസാരിച്ചു.
