Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്തെ കിസാൻ സഭ നേതാക്കൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജനും കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനും നിവേദനങ്ങൾ നൽകി.

കോതമംഗലം : കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കനത്ത കാറ്റിൽ നാശം സംഭവിച്ച കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷയും
നഷ്ടപരിഹാരവും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കിസാൻ സഭ നേതാക്കൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജനും കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനും
നിവേദനങ്ങൾ നൽകി. ജൂലൈ മാസം പതിമൂന്നാം തീയതി
രാവിലെ പത്തരയോടെയാണ് കോതമംഗലം മുനിസിപ്പാലിറ്റിയിലെ തങ്കളം, മലയൻകീഴ്,
കൊമേന്തപ്പടി, വലിയ പാറ, കുത്തു കുഴി, നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ, കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, ഉപ്പുകുളം, കവളങ്ങാട് എന്നീ പ്രദേശങ്ങളിൽ അപ്രതീക്ഷമായി ചുഴിലിക്കാറ്റിൽ ഉണ്ടായത്.
കോടി കണക്കിന് രൂപയുടെ നഷ്ടമാണ് കോതമംഗലം താലൂക്കിൽ സംഭവിച്ചത്.
വീടുകൾ പൂർണ്ണമായി തകർന്നവർക്ക് പുതിയ വീട് പണിയുന്നതിനും ഭാഗികമായി കേട് സംഭവിച്ച വീടുകൾക്ക് അറ്റകുറ്റപണി നടത്തുന്നതിനും
കൃഷിനാശം സംഭിച്ച കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷയും നഷ്ടപരിഹാരവും അടിയന്തിരമായി നൽകണമെന്നും കിസാൻ സഭ ആ വശ്യപ്പെട്ടു. ഫലവൃക്ഷങ്ങളായ
റംമ്പൂട്ടാൻ ,പപ്പായ, പ്ലാവ്, മാവ്, തുടങ്ങിയവ വരുമാന മാർഗ്ഗമായി കൃഷി ചെയ്ത
കർഷകർക്ക് നിലവിൽ ഇൻഷുറൻസ് ചെയ്യാനോ, നഷ്ടപരിഹാരം ലഭിക്കുന്നതിനോ സംവിധാന മില്ല. ഈ വിഭാഗത്തിൽപ്പെട്ട ഫല വ്യക്ഷങ്ങൾക്ക്
കൃഷി നാശം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കുന്നതിന് ഓൺ ലൈൻ രജിസ്റ്റർ ചെയ്യുന്ന അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്‌റ്റമായ എയിംസ് പോർട്ടലിൽ (എ ഐ എം എസ്)അതർ ഫ്രൂട്ട് സ് എന്നല്ലാതെ മറ്റു വിശദമായ വിവരങ്ങളില്ല. ഫല വ്യക്ഷത്തിന്റെ പ്രായമോ, നഷ്ടപരിഹാരതുകയോ, ഇനങ്ങളോ നിലവിൽ രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടം നേരിട്ട കർഷകരെ സഹായിക്കാൻ
അടിയന്തിരമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഇടപെടണമെന്നും കിസാൻ സഭ നൽകിയ നിവേദനത്തിൽ ആ വശ്യപ്പെട്ടു.
കിസാൻ സഭ ജില്ലാ പ്രസിഡന്റും സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ ഇ കെ ശിവൻ,
സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി,കി സാൻ സഭ കോതമംഗലം മണ്ഡലം സെക്രട്ടറി എം എസ് അലിയാർ, സി പി ഐ കോതമംഗലം മുനിസിപ്പൽ ലോക്കൽ സെക്രട്ടറി അഡ്വ. മാർട്ടിൻ സണ്ണി, കർഷകനായ വേണു വി നായർ എന്നിവരടങ്ങിയ സംഘമാണ് നിവേദനങ്ങൾ നൽകിയത്. നഷ്ടപരിഹാരം നൽകുന്നതിന് കൃഷി വകുപ്പും റവന്യൂ വകുപ്പും ധനകാര്യ വകുപ്പും അലോചിച്ച് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയതായി കിസാൻ സഭ നേതാക്കൾ പറഞ്ഞു.

പടം : കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ കെ ശിവൻ നിവേദനം നൽകുന്നു

You May Also Like

CHUTTUVATTOM

കോതമംഗലം : കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും സ്കൂൾ വാർഷിക സമ്മേളനവും പൂർവ്വ അധ്യാപകരുടെ ഗുരുവന്ദനവും നടത്തി. സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...

CHUTTUVATTOM

കോതമംഗലം :നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ മുന്നോട്ടുപോകുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ മുന്‍ ചെയര്‍മാന്‍ കറുകടം പാറയ്ക്കല്‍ (അമ്പഴച്ചാലില്‍) പി.പി. ഉതുപ്പാന്‍ (79) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച 10ന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍. കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍, കോതമംഗലം...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന ബജറ്റില്‍ കോതമംഗലം മണ്ഡലത്തില്‍ 241.5 കോടി രൂപയുടെ 20 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ. നെല്ലിമറ്റം-ഉപ്പുകുളം റോഡ് -3 കോടി, ചാത്തമറ്റം-ഊരംകുഴി റോഡ് (മലേപ്പടിക മുതല്‍ ഊരംകുഴി...

CHUTTUVATTOM

കോതമംഗലം: ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതില്‍ എംഎല്‍എ തുടരുന്ന അനാസ്ഥയ്‌ക്കെതിരെയും, എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മറ്റിയുടെയും, കവളങ്ങാട് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥയും കൂട്ട...

CHUTTUVATTOM

കോതമംഗലം: എസ്ജിഎഫ്‌ഐയ്ക്കുള്ള (സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ) സിഐഎസ്‌സിഇ (കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ്) ക്രിക്കറ്റ് ടീമിലേയ്ക്ക് കോതമംഗലം എം.എ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ...

NEWS

കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്‌ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് നിർമാണം അവസാന ഘട്ടത്തിൽ. ഒന്നാം പിണറായി സർക്കാരിന്റെ 2019 – 20 സംസ്ഥാന ബഡ്ജറ്റിൽ 14.5 കോടി രൂപ...

CHUTTUVATTOM

വാരപ്പെട്ടി: പിടവൂര്‍സൂപ്പര്‍ ഫ്‌ളവേഴ്‌സ് സ്വയം സഹായ സംഘവും, നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ്‌സ് എറണാകുളം ജില്ലയുടെയും നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പെരുമ്പാവൂര്‍ ഫാത്തിമ്മ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗത്ത്...

CHUTTUVATTOM

നേര്യമംഗലം: അഖിലേന്ത്യാ കിസാന്‍ സഭ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ച വിത്ത് ബില്ല്, മാഹാത്മാഗാന്ധി തൊഴില്‍ ഉറപ്പ് പദ്ധതി എന്നിവ പിന്‍വലിക്കണമെന്നും, രാസ വളവില വര്‍ദ്ധനവും, ക്ഷാമവും പരിഹരിക്കണമെന്നും, വന്യമൃഗ ശല്യത്തില്‍...

CHUTTUVATTOM

കോതമംഗലം: എഫ്.സി ചെറുവട്ടൂര്‍ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്‌ബോള്‍ മേളക്ക് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. ഫെബ്രുവരി 1വരെ നീളുന്ന മേള ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘാടക...

CHUTTUVATTOM

കോതമംഗലം: കോതമംഗലം സ്വദേശി ലൈജുവിന്റെ പ്ലാവ് കൃഷി യുവാക്കള്‍ക്കും, സര്‍ക്കാര്‍സ്വകാര്യ മേഖല ജീവനക്കാര്‍ക്കും പ്രചോദനമാകുന്നു. കോതമംഗലം, കാരക്കുന്നത്ത് പാട്ടത്തിനെടുത്ത സ്ഥലത്താണ് ലൈജു പൗലോസിന്റെ പ്ലാവിന്‍ തോട്ടമുള്ളത്. കോതമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ അസിസ്റ്റന്റ്...

CHUTTUVATTOM

കോതമംഗലം: 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി താലൂക്ക് ആസ്ഥാനത്ത് ആന്റണി ജോണ്‍ എംഎല്‍എ ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ആഘോഷ പരിപാടിയില്‍ തഹസില്‍ദാര്‍...

error: Content is protected !!