Connect with us

Hi, what are you looking for?

NEWS

കീരംപാറ പഞ്ചായത്ത് ഭരണത്തിന്റെ ചൂണ്ടുപലകയായി ഉപതെരെഞ്ഞെടുപ്പ്.

കോതമംഗലം: യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾക്ക് ആറ് വീതം തുല്യ അംഗങ്ങൾ. ഭരണം നഷ്ടമാകാതിരിക്കാൻ എൽ.ഡി.എഫും, പിടിച്ചെടുക്കാൻ യു.ഡി.എഫും രംഗത്തുണ്ട്. ഇരുമുന്നണികൾക്കും വെല്ലുവിളിയായി ആം ആദ്മി പാർട്ടിയും ഉപതെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ കീരംപാറ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ ഇക്കുറി ത്രികോണ പോരാട്ടം കനക്കും. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഇരു മുന്നണികളും ആറ് സീറ്റ് വീതം നേടിയപ്പോൾ ആറാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ഷീബാ ജോർജ് ഇരു മുന്നണികളെയും പരാജയപ്പെടുത്തി വിജയിച്ചതായിരുന്നു. എൽ.ഡി.എഫിന് പിന്തുണ നൽകി വൈസ് പ്രസിഡന്റായി ഷീബ ജോർജ് അധികാരമേറ്റു.

(ഷീബാ ജോർജ്)

സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച ഷീബാ ജോർജ് എൽ.ഡി.എഫ് മുന്നണിയിൽ അംഗമായി സത്യ പ്രതിജ്ഞ ചെയ്തത് ചോദ്യം ചെയ്ത് പഞ്ചായത്തംഗവും, കോൺഗ്രസ് നേതാവുമായ മാമച്ചൻ ജോസഫ് എലിച്ചിറ ഇലക്ഷൻ കമ്മീഷനെ സമീപിച്ചതോടെ ഷീബയെ അയോഗ്യയായി പ്രഖ്യാപിച്ചു. ഇതോടെയാണ് വാർഡിൽ വീണ്ടും തെരെഞ്ഞെടുപ്പിന് വേദിയൊരുങ്ങിയത്.

കഴിഞ്ഞ രണ്ട് വർഷത്തെ പഞ്ചായത്തിന്റെ ഭരണമികവിന്റെ നേട്ടം ഉയർത്തി തുടർ ഭരണം ലഭിക്കുവാൻ വെളിയേൽച്ചാൽ സെന്റ് ജോസഫ് ഹൈസ്കൂളിലെ അധ്യാപികയായിരുന്ന റാണി ടീച്ചറെയാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നത്. ഇടതുപക്ഷത്തെ പ്രമുഖരും റാണി ടീച്ചറിന്റെ വിജയത്തിന് വേണ്ടി പ്രചരണ രംഗത്തുണ്ട്. കോതമംഗലം എം.എൽ.എ ആന്റണി ജോണാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

സാന്റി ജോസിനെ വിജയിപ്പിച്ച് പൊതു തെരെഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ഭരണം പിടിച്ചെടുക്കുവാനുള്ള ശക്തമായ പ്രവർത്തനത്തിലാണ് യു.ഡി.എഫ്. കെ.പി.സി.സി മെമ്പർ എ.ജി ജോർജിന്റെ നേതൃത്വത്തിൽ യു.ഡി.എഫിന്റെ ജില്ലാ – ബ്ലോക്ക് തല നേതാക്കളും, ജന പ്രതിനിധികളും വാർഡിൽ സജീവമായി പ്രചരണ രംഗത്തുണ്ട്.

വാർഡ് ഉപതെരെത്തെടുപ്പിൽ മൂന്നാം മുന്നണിയായി ആം ആദ്മി പാർട്ടിയുടെ വരവ് അപ്രതീക്ഷിതമായിരുന്നു. സുവർണ്ണ സന്തോഷിനെയാണ് ഭരണം നിയന്ത്രിക്കുന്ന വാർഡംഗമായി വിജയിപ്പിക്കുവാൻ ആം ആദ്മി പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്.

വാർഡിൽ ബി.ജെ.പിക്ക് കാര്യമായ വേരോട്ടം ഇല്ലെങ്കിലും പാർട്ടി വോട്ടുകൾ ഏകീകരിക്കുവാൻ രെഞ്ചു നൈജുവിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. പ്രവചനാതീതമാണ് കീരംപാറ പഞ്ചായത്തിലെ ഉപതെരെഞ്ഞെടുപ്പ് ഫലം. ഇക്കുറി മൂന്ന് മുന്നണികൾക്കും അഭിമാനപ്പോരാട്ടമാണ്. നവംബർ ഒൻപതിനാണ് ഉപതെരെഞ്ഞെടുപ്പ്.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...