Connect with us

Hi, what are you looking for?

CHUTTUVATTOM

സ്നേഹസദനിലെ സഹോദരിമാർക്ക് ജലയാത്ര പുത്തൻ അനുഭവമായി.

കോതമംഗലം: നീണ്ട ഇടവേളക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു വന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമായി. കൊറോണയുടെ വിരസതയകറ്റാൻ കീരംപാറ സ്നേഹസദനിലെ അന്തേവാസികളായ സഹോദരിമാർക്ക് ഭൂതത്താൻകെട്ട് പെരിയാറിൽ ജലയാത്ര ഒരുക്കി കീരംപാറ സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക . വികാരി ഫാ.അരുൺ വലിയതാഴത്തിൻ്റെ നേതൃത്വത്തിലാണ് യത്ര സംഘടിപ്പിച്ചത്. സ്നേഹ സദനിലെ 50-ളം സഹോദരിമാർ യാത്രയിൽ പങ്കുകൊണ്ടു . ഭൂതത്താൻകെട്ട് ഗ്രീൻ ലാൻ്റ് ബോട്ടിലാണ് യാത്ര ഒരുക്കിയത്. ദൂതത്താൻകെട്ടിൽ നിന്നും ആരംഭിച്ച് കുട്ടമ്പുഴ ,തട്ടേക്കാട് പോയി യാത്ര തിരികെയെത്തി. യാത്രയിൽ വ്യത്യസ്ത യിനം പക്ഷികളെയും, മൃഗങ്ങളെയും കാണാൻ കഴിഞ്ഞു.

കാടിൻ്റെ ഭംഗിക്കും പെരിയാറിൻ്റെ ശീതളി തമയും പശ്ച്ചിമട്ടമലമടക്കുകളിലെ ഇളം കാറ്റും യാത്രകർക്ക് ഏറെ അനുഭൂതി പകർന്നു. പാട്ടു പാടിയും നൃത്തം ചെയ്തും കഥകൾ പറഞ്ഞും കാഴ്ചകൾ കണ്ടും സഹോദരിമാർ യാത്ര ആസ്വദിച്ചു. ജലയാത്ര പുത്തൻ അനുഭവം പകർന്നതായി അവർ അഭിപ്രായപ്പെട്ടു. സഹോദരിമാർക്ക് മാനസികമായ ഉല്ലാസം പകരാൻ ഉദേശിച്ചാണ് ജലയാത്ര സംഘടിപ്പിച്ചതെന്ന് ഫാ.അരുൺ വലിയ താഴത്ത് പറഞ്ഞു. കീരംപാറ ടD കോൺവെൻ്റിലെ മാദറും മറ്റ് സിസ്റ്റേഴ്സും , ഇടവകയിലെ സംഘടനാ ഭാരവാഹികളും യാത്രക്കൊപ്പം പങ്കുചേർന്നു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

error: Content is protected !!