Connect with us

Hi, what are you looking for?

CRIME

കോതമംഗലത്ത് വൻ ചാരായ വേട്ട; വീടിന്റെ മുകളിൽ 500 ലിറ്ററിന്റെ വാട്ടർ ടാങ്ക് നിറയെ ചാരായം വാറ്റുന്ന കോട പിടികൂടി നശിപ്പിച്ചു.

കീരമ്പാറ: കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്‌ഡിൽ ആണ് കീരമ്പാറ ചേലാട് എരപ്പുങ്കൽ ഭാഗത്തു പാലമുളമ്പുറം വീട്ടിൽ ദീപു താമസിക്കുന്ന വീട്ടിൽ നിന്ന് 77 ലിറ്റർ ചാരായവും 500 ലിറ്റർ വാറ്റാൻ പാകമായ കോടയും വാറ്റുപകരണങ്ങളും വാറ്റാൻ ഉപയോഗിച്ച ഗ്യാസ് അടുപ്പും ഗ്യാസ് സിലൻഡറും കോട സൂക്ഷിച്ചിരുന്ന 500ലിറ്ററിന്റെ വാട്ടർ ടാങ്ക്, എന്നിവ കണ്ടെടുത്തു. എക്സ്സൈസ് സംഘത്തെ കണ്ടു ദീപു ഓടി രക്ഷപെട്ടു.

ലോക്ക് ഡൌണ നോട് അനുബന്ധിച്ചു വളരെ വ്യാപകമായി വ്യാവസായിക അടിസ്ഥാനത്തിൽ കുറെ മാസങ്ങൾ ആയി അതീവ രഹസ്യമായി ദീപു ചാരായം വാറ്റി വില്പന നടത്തി വരുകയായിരുന്നു. രാത്രി സമയങ്ങളിൽ ദൂരെ സ്ഥലത്തു നിന്നാണ് ആൾക്കാർ ഇത് വാങ്ങാൻ എത്തിയിരുന്നതു. അതുകൊണ്ട് തന്നെ ദീപുവിന്റെ ചാരായം വാറ്റു സമീപ വാസികളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.

വിശാലമായ പുരയിടത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന വീടിനുള്ളിൽ ആണ് ദീപ് ചാരായം വാറ്റിയിരുന്നതു. വീടിന്റെ മുകളിൽ 500 ലിറ്ററിന്റെ ഒരു വാട്ടർ ടാങ്ക് നിറയെ ചാരായം വാറ്റാൻ പാകമായ കോട കലക്കി ടാങ്കിൽ നിന്ന് പൈപ്പ് വഴി ആവശ്യനുസരണം ചാരായം വാറ്റുകയായിരുന്നു ദീപു. ദീപുവിന്റെ ഒളി താവളം സംബന്ധിച്ച് എക്സ്സൈസിനു വിവരം കിട്ടിയിട്ടുണ്ട്. നീരിക്ഷണത്തിൽ ആണ്. ഉടൻ അറസ്റ്റ് ഉണ്ടാകും.

വ്യാജമദ്യം, ചാരായം, സ്പിരിറ്റ്‌, കഞ്ചാവ്, മയക്കു മരുന്നു, എന്നിവയുടെ വിപണനം, വിതരണം, ശേഖരം, എന്നിവ ശ്രദ്ധയിൽ പെട്ടാൽ 9400069562,7012418206 എന്നീ നമ്പറുകളിൽ ബന്ധപെടുക. വിവരം നൽകുന്നവരുടെ പേര് വിവരം രഹസ്യത്തിൽ സൂക്ഷിക്കും. റെയ്‌ഡിൽ പി ഓമാരായ KA നിയാസ്,AE സിദ്ധിക്ക്,സി ഇ ഓമാരായ പി.സ് സുനിൽ, പി വി ബിജു, ഡ്രൈവർ എംസി ജയൻ എന്നിവർ പങ്കെടുത്തു.

 

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...