കോതമംഗലം : കോതമംഗലം നഗരസഭയിലെ 3,4 വാർഡുകളുടെ വർഷങ്ങളായിട്ടുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കരിങ്ങഴ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ബഹു.സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ സിന്ധു ഗണേശൻ,
വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രമ്യ വിനോദ്,ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. വി. തോമസ്,മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ.ജി. ജോർജ്ജ്,വാർഡ് കൗൺസിലർമാരായ എൽദോസ് പോൾ, സിബി സ്കറിയ, സിജോ വർഗീസ്, മുനിസിപ്പൽ എഞ്ചിനീയർ ജിനു വി, കരിങ്ങഴ ഗവ. എൽ.പി. സ്കൂൾ എച്ച്.എം ഷെമീന റ്റി.എ,
സി ഡി എസ് അംഗം അമ്പിളി ശശാങ്കൻ,
ആശ വർക്കർമ്മാരായ ബിജി എൽദോസ്,സ്‌മിത മണി എന്നിവർ സന്നിഹിതരായിരുന്നു.കോതമംഗലം നഗരസഭയുടെ അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 500 ഓളം വരുന്ന കുടുംബങ്ങൾക്ക് ഉപകാരപെടും വിധം ഒന്നര കോടി രൂപ ചിലവിഴാണ് 3,4 വാർഡുകളിൽ കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.പദ്ധതി യഥാർത്ഥ്യമാകുന്നതിലൂടെ നാടിന്റെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.
