കോതമംഗലം: കോതമംഗലം കേന്ദ്രീകരിച്ച് വ്യാപകമായ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനു നടപടി സ്വീകരിച്ച കോതമംഗലം സബ് ഇൻസ്പെക്ടർ മാഹിൻ സലീമിനെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി അപലപനീയമാണെന്ന് ഐഎൻടിയുസി
കോതമംഗലം നിയോജകമണ്ഡലം പ്രവർത്തക യോഗം.
കോതമംഗലത്തെ കലാലയങ്ങൾ പരിസരങ്ങളും ചില
റസ്റ്റോറന്റ്കൾ ജ്യൂസ് പാർലറുകൾ ഉൾപ്പെടെ സ്വകാര്യ സ്ഥാപനങ്ങൾ മറയാക്കിയും മയക്ക്
മരുന്ന് വിൽപ്പന സജീവമാണെന്ന്
നിരവധി പരാതികൾ ഉയർന്നിരുന്നു.
മികച്ച പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ
സർക്കാർ അവാർഡ് നേടിയ
കോതമംഗലം എസ് ഐ വിഷയത്തിൽ ജാഗ്രതയോടെ
ഇടപെടുകയും ഇതുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈ നീക്കത്തെ ഭരണപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രതിരോധിക്കുകയും പോലീസിന്റെ കൃത്യനിർവഹണം തടസ്സപെടുത്തപ്പെടുത്തുകയും ചെയ്യുകയാണ് ഉണ്ടായത്…
വിഷയത്തിൽ ഇടപെട്ട ഉദ്യോഗസ്ഥന്
സസ്പെൻന്റ് ചെയ്ത തീരുമാനം പിൻവലിച്ച്
ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന്
യോഗം ആവശ്യപ്പെട്ടു.
ഐ എൻ ടി യുസി റീജണൽ പ്രസിഡന്റ് അഡ്വക്കേറ്റ്
അബു മൊയ്തീൻ അധ്യക്ഷത വഹിച്ച യോഗം
ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിം കുട്ടി
ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ഏലിയാസ് കാരിപ്ര, ബാബുസാനി, തർവാഹ കുട്ടി, ജിജി സാജു, റോയ് കെ പോൾ, സീതി മുഹമ്മദ്, കെ സി മാത്യു, പിസി ജോർജ്, സി ജെ എൽദോസ്, ജെയിംസ് കോരമ്പേൽ, ഷജില ജിയാസ്,
ബഷീർ ചിറങര , ബേസിൽ തന്നിക്കോട്ട്, ശശി കുഞ്ഞുമോൻ, വിൽസൺ തോമസ്, സുരേഷ് ആലപ്പാട്ട്തുടങ്ങിയവർ ഉൾപ്പെടെ പ്രസംഗിച്ചു.
