കോതമംഗലം : ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊക്കയാറിലെ ദുരിതബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലേക്ക് ആവശ്യമായ ഭഷ്യ വസ്തുക്കളുമായി പുറപ്പെട്ട വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കോതമംഗലം MLA ആന്റണി ജോൺ നിർവഹിച്ചു. അഡ്വ. രാജേഷ് രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് PAM ബഷീർ, മുനിസിപ്പൽ ചെയർമാൻ KK ടോമി, പ്രതിപക്ഷ നേതാവ് AG ജോർജ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ KA നൗഷാദ്, ജോർജ് എടപ്പാറ, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ, KC മാത്യൂസ്, രാജീവ് S നായർ, ടോമി ചെറുകാട്ട് ലോറൻസ് അബ്രഹാം, ബിനോയ് തോമസ് എന്നിവർ പ്രസംഗിച്ചു.
രണ്ട് വാഹനങ്ങളിലായി പച്ചക്കറികൾ, കപ്പ,ബ്രെഡ്, ഏത്തക്കുല,ആപ്പിൾ, ഓറഞ്ച്, മാതളനാരങ്ങ ഉൾപ്പെടെ ഉള്ള പഴവർഗങ്ങൾ ആണ് എത്തിച്ചു നൽകിയത്.കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനനും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പൊതു പ്രവർത്തകരും ചേർന്ന് കൂട്ടായ്മ ഭാരവാഹികളിൽ നിന്ന് ലോഡുകൾ ഏറ്റുവാങ്ങി വിവിധ ക്യാമ്പുകളിൽ വിതരണം ചെയ്തു.