കോതമംഗലം :കോതമംഗലത്തു നടന്ന നാലാമത് മാർ അത്തനേഷ്യസ് ചാമ്പ്യൻഷിപ്പിൽ എം. എ. ഇന്റർനാഷണൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.40 പോയിന്റ് നേടിയാണ് എം. എ. സ്കൂളിന്റെ വിജയം. സെൻറ്. പീറ്റേഴ്സ് സീനിയർ സെക്കന്ററി സ്കൂൾ കടയിരിപ്പ് .(38 പോയിന്റ് ), കാക്കനാട് രാജഗിരി ക്രിസ്തുജയന്തി (26 പോയിന്റ് )സ്കൂളുകൾ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി .ഓവറോൾ കിരീടം നേടിയ എം. എ. ഇന്റർനാഷണൽ സ്കൂളിന് 25,000 രൂപ ക്യാഷ്പ്രൈസും ട്രോഫിയും, രണ്ടാം സ്ഥാനം നേടിയ സെന്റ്. പീറ്റേഴ്സ് സ്കൂളിന് 20,000 രൂപ ക്യാഷ്പ്രൈസും ട്രോഫിയും, മൂന്നാം സ്ഥാനം നേടിയ രാജഗിരി സ്കൂളിന് 15,000 രൂപ ക്യാഷ്പ്രൈസും സമ്മാനിച്ചു. കൂടാതെ ഓരോ മത്സരയിനങ്ങളിലും ചാമ്പ്യന്മാരായവർക്ക് 10,000 രൂപ ക്യാഷ്പ്രൈസും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 5,000 രൂപ ക്യാഷ്പ്രൈസും നൽകി.ആകെ 2,50,000 രൂപയാണ് ചാമ്പ്യൻഷിപ്പിൽ ക്യാഷ്പ്രൈസായി നൽകിയത്.
കരാട്ടെയിലും,അത്ലറ്റിക്സ് ബോയ്സിലും, ഫുട്ബോൾ അണ്ടർ 14 ലിലും സെന്റ്. പീറ്റേഴ്സ് സീനിയർ സെക്കന്ററി സ്കൂൾ, കടയിരുപ്പ് ചാമ്പ്യന്മാരായി. ആർച്ചറിയിലും ഷൂട്ടിങ്ങിലും ആതിഥേയരായ എം. എ സ്കൂളും,ബാസ്കറ്റ്ബോൾ ബോയ്സിൽ കാർമ്മൽ വാഴക്കുളവും, ഗേൾസിൽ ടോക് എച്ച് വൈറ്റിലയും വിജയിച്ചു.ബാഡ്മിന്റൺ ബോയ്സിൽ ഭവൻസ് വിദ്യാമന്ദിർ ഏരൂറും, ഗേൾസിൽ ഭവൻസ് വിദ്യാമന്ദിർ ഇളമക്കരയും വിജയിച്ചു. അത്ലറ്റിക്സ് ഗേൾസിൽ വിദ്യോദയ സ്കൂൾ തേവക്കലും, ഫുട്ബാൾ അണ്ടർ 17-നിലും, ക്രിക്കറ്റിലും രാജഗിരി ക്രിസ്തുജയന്തി കാക്കനാടും, സ്വിമ്മിങ്ങിൽ വിശ്വജ്യോതി സ്കൂൾ അങ്കമാലിയും ചാമ്പ്യന്മാരായി. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമാപനസമ്മേളനത്തിൽ എം. എ.. ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസും,സ്കൂൾ പ്രിൻസിപ്പൽ അനിതാ ജോർജും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.