കോതമംഗലം : ഇടമലയാർ ഡാമിൽ ബ്ലു അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ ഡാമിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.ഇടമലയാർ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു പി എൻ,അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആനി യു ജെ,സബ് എഞ്ചിനീയർ വിനോദ് വി കെ എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
