കോതമംഗലം: കൊൽക്കത്ത ആർ ജി കാർ മെഡിക്കൽ കോളേജിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കോതമംഗലം ഐ. എ൦. എ. പ്രധിക്ഷേധിച്ചു. നാഷണൽ ഐ. എ൦. എ. യോട് അനുഭാവം പുലർത്തിക്കൊണ്ടാണ് പ്രതിഷേധറാലി സംഘടിപ്പിച്ചത്. കോതമംഗലത്തെ സർക്കാർ – സ്വകാര്യ ആശുപത്രികളിൽ ഒ. പി. പ്രവർത്തിച്ചില്ല. മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ നിന്നു തുടങ്ങിയ പ്രതിഷേധറാലി താലൂക്ക് ആശുപത്രിയിൽ എത്തി പ്രധിക്ഷേധ യോഗം ചേർന്നു.
കോതമംഗലം ഐ എം എ പ്രസിഡൻ്റ് ഡോ. ലിസ തോമസ് ജോലിസ്ഥലത്ത് ആരോഗ്യ പ്രവർത്തകർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് വിശദീകരിച്ചു. സെക്രട്ടറി ഡോ.
ജോൺസ് ജോൺ റോയി, മുൻ പ്രസിഡന്റ് ഡോ. ബിജു ചാക്കോ, എംബിഎംഎസ് മെഡിക്കൽ സൂപ്രണ്ട് ഡോ. ജോർജ് എബ്രഹാം, താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സി. സാ൦ പോൾ, ഡോ. സാജു ജോസഫ്, ഡോ. സിനി ഐസക്ക്, ഡോ.യു ഉർവശി, ഡോ. കരോളിൻ ജെ. ക്രിസ്, ഡോ. രോഹൻ വി. മേനോൻ എന്നിവർ പ്രസംഗിച്ചു.