കോതമംഗലം : ഹൈറേഞ്ച് കവലയിൽ സ്വകാര്യ ബസ് ഇടിച്ച് വയോധിക മരിച്ചു. രാമല്ലൂർ ചെങ്ങാനാട്ടുകൂടി മറിയകുട്ടി (83) ആണ് ബുധൻ പകൽ 11 ന് ധർമ്മഗിരി ആശുപത്രിയുടെ മുന്നിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. കാൽ വഴുതി നിലത്ത് വീണതിനെ തുടർന്ന് ബസിന്റെ പിൻചക്രം ശരീരത്തിൽ കൂടി കയറിറങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംസ്കാരം വ്യാഴം രാവിലെ 10 ന് കോതമംഗലം സെന്റ് : ജോർജ് കത്തീഡ്രൽ പള്ളിയിൽ.
മക്കൾ :മേരി, റോസിലി, പയസ്.
മരുമക്കൾ :യോഹന്നാൻ, ജോർജ്, ഷീല,
