Connect with us

Hi, what are you looking for?

NEWS

കോതമംഗലം സ്വദേശിയും ഇടത് സഹയാത്രികനുമായ ഹൈക്കോടതി അഭിഭാഷകൻ ബിജെപി യിൽ ചേർന്നു; കോതമംഗലത്ത് സ്ഥാനാർത്ഥിയായി പരിഗണിക്കുവാൻ സാധ്യത.

കോതമംഗലം : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വിജയ യാത്രയുടെ ഭാഗമായി തുപ്പൂണിത്തുറയിൽ കേന്ദ്രമന്ദ്രി നിർമ്മല സീതാറാമിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ച് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കെ.പി വിത്സൺ. കോതമംഗലം സ്വദേശിയായ വിത്സൺ കീരമ്പാറ സെന്‍റ് സ്റ്റീഫന്‍സ് ഹൈ സ്കൂള്‍ തുടങ്ങി തൃപ്പൂണിത്തുറ ആര്‍ എൽ വി, എറണാകുളം മഹാരാജാസ് കോളജ്, ഗവണ്മെന്റ് ലോ കോളേജ് എറണാകുളം എന്നിവിടങ്ങളിലെല്ലാം എസ് എഫ് ഐ ഭാരവാഹിയായിരുന്നു. പഠന കാലഘട്ടം മുഴുവൻ ഇടത് സഹയാത്രീകനായിരുന്നു.

“മരം ഒരു വരം “എന്ന മുദ്രാ വാക്യം പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് (1992ൽ ) എഴുതി ഇൻഡ്യൻ പ്രസിഡന്റിന്റെ അവാര്‍ഡ് കരസ്ഥമാക്കി . മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോത്സവങ്ങളിൽ തൊണ്ണൂറ്റിയഞ്ച്- തൊണ്ണൂറ്റിയാറ് , തൊണ്ണൂറ്റിഏഴ്- തൊണ്ണൂറ്റിഎട്ട് വർഷങ്ങളിൽ കലാപ്രതിഭ പട്ടം നേടിയെടുത്തു . മഹാരാജാസ് കോളേജ് മാഗസിന്‍ എഡിറ്റര്‍ ആയിരുന്നു തൊണ്ണൂറ്റി രണ്ട് തൊണ്ണൂറ്റി മൂന്ന് കാലഘട്ടത്തിൽ . തൊണ്ണൂറ്റി മൂന്ന് തൊണ്ണൂറ്റി നാല് വർഷത്തിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി . വിദ്യാര്‍ഥിയായിരിക്കുമ്പോൾ മുതല്‍ ദേശാഭിമാനി പത്രത്തില്‍ കാർട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചു.

കോതമംഗലം ലിറ്റില്‍ ഫ്ലവര്‍ സെമിരിയിലും തൃക്കാക്കര ഭാരത മാതാ കോളേജിലും കുറച്ച് കാലം പൊളിറ്റിക്സ് അധ്യാപകനായും സേവനമനുഷ്ഠിച്ചു . മാതിരപ്പിള്ളി അജാസ് കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടാന്‍ ഹൈക്കോടതിയിൽ നൽകിയ ഹർജ്ജി കാരണമായി . തട്ടേക്കാട് ടോണി കൊലക്കേസ്, കുറ്റിലഞ്ഞി സീനത്ത് കേസ്, ഉൾപ്പടെ ഹൈക്കോടതിയിൽ ഒട്ടേറെ കേസുകള്‍ നടത്തി. കേരള ഹൈ കോടതിയിലും ഇൻഡ്യയിലെ മറ്റു ഹൈക്കോടതികളിലും ഉൾപ്പടെ നിരവധി കേസുകള്‍ ഇപ്പോൾ നടത്തുന്നു. ഇപ്പോൾ കോതമംഗലം കുത്തുകുഴി വായനശാലപ്പടിയിൽ താമസിച്ചു വരുന്നു .

ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ള കുട്ടിയും ,ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശും തമ്മിലുള്ള ബന്ധവും പ്രധാന മന്ത്രിയുടെ കരുത്തുറ്റ തീരുമാനങ്ങളും ദേശീയ കാഴ്ച്ചപ്പാടും ബിജെപി യിൽ അംഗത്വം എടുക്കാനുള്ള കാരണമായി . മുന്നൂറ്റി പതിനേഴ് റദ്ദ് ചെയ്തതും സി എ എ ബില്ലും മറ്റാർക്കും ചെയ്യാൻ കഴിയാത്ത ധീരമായ തീരുമാനങ്ങളായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു . ഭാര്യ എലിസബത്ത്, തോടുപുഴ ലോകോളജ് വിദ്യാര്‍ഥി വിബിൻ, കോതമംഗലം ശോഭന സ്കൂള്‍ പ്ളസ് ടു വിദ്യാര്‍ഥിനി വിന്നി.

You May Also Like

NEWS

കോതമംഗലം : ഊന്നുകൽ -വെങ്ങല്ലൂർ റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് 7.50 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിട്ടുള്ളത്....

NEWS

പെരുമ്പാവൂർ :പെരുമ്പാവൂരിലെ മുഖ്യ റോഡുകളിൽ റോഡപകടങ്ങളുടെ നിരക്ക് ഭയാനകമായ വിധത്തിൽ വർദ്ധിച്ചിരിക്കുകയാണെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു .എം സി റോഡിൽ പ്രധാന ജംഗ്ഷനുകളിൽ ഫ്ലൈ ഓവർ സ്ഥാപിക്കുന്നതിന് രണ്ടുവർഷം മുൻപേ പദ്ധതി...

NEWS

കോതമംഗലം : മാലിന്യമുക്തം നവകേരളം മൂന്നാംഘട്ടത്തിലെ “ഹരിത കർമ്മസേനയോടൊപ്പം നമ്മളും” ഭവനസന്ദർശന തീവ്രയജ്ഞത്തിൻ്റെ കോതമംഗലം മണ്ഡല തല ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു .കോതമംഗലം...

NEWS

കോതമംഗലം : കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻ്റിൽ പ്രവർത്തിച്ചിരുന്ന കെ എസ് ആർ ടി സി യുടെ ഇൻഫോർമേഷൻ കൗണ്ടർ അധികാരികൾ അടച്ചു പൂട്ടി. ഇതോടെ കെ എസ് ആർ ടി സി...