കോതമംഗലം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജിയോജിത്ത് കോതമംഗലം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ 1000 ട്രിപ്പിൾ ലെയർ മസ്കുകൾ ആൻ്റണി ജോൺ MLA യ്ക്ക് കൈമാറി. കോതമംഗലം താലൂക്ക് ആഫീസിൽ നടന്ന ചടങ്ങിൽ തഹസിൽദാർ റേച്ചൽ Kവർഗ്ഗീസ്, ഡെപ്യൂട്ടി തഹസിൽദാർ എം.അനിൽകുമാർ, ജിയോജിത് കോതമംഗലം ബ്രാഞ്ച് മാനേജർ ബോബി വർഗ്ഗീസ് എന്നിവർ പങ്കെടുത്തു
