കോതമംഗലം : കോതമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതിയും തെക്കിനി കൃപ ആയുർവേദ ആശുപത്രിയും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.അങ്ങാടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ഇ കെ സേവ്യർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ റിൻസ് റോയി,ഏകോപന സമിതി ടൗൺ യൂണിറ്റ് പ്രസിഡന്റ് എൽദോസ് വർഗീസ് തങ്കളം യൂണിറ്റ് സെക്രട്ടറി സാജു പി പോൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഹോസ്പിറ്റലിന് കീഴിൽ നടത്തി വരുന്ന ആയുർവേദ നേഴ്സിങ് കോഴ്സിലെ മികച്ച വിദ്യാർത്ഥിക്കുള്ള ഡോക്ടർ റ്റി കെ പ്രഭാകരൻ മെമ്മോറിയൽ അവാർഡ് എം എൽ എ വിദ്യാർത്ഥി ഷൗമ ശിവന് നൽകി.തെക്കിനി കൃപ ആയുർവേദ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോക്ടർ ടി പി ഹരികൃഷ്ണൻ സ്വാഗതവും ഹോസ്പിറ്റൽ മാനേജർ പി എം ശശികുമാർ നന്ദിയും പറഞ്ഞു.
