കോതമംഗലം : കോതമംഗലം വനം റെയ്ഞ്ചിലെ പരിസ്ഥിതി ദിന പരിപാടികൾ സമുചിതമായി ആചരിച്ചു. ഇന്ന് രാവിലെ 9 മണിക്ക് നേര്യമംഗലം തലക്കൽ ചന്തു കോളനിയിൽ നടന്ന ചടങ്ങിൽ ടി സ്ഥലത്തെ 25 കുട്ടികൾക്ക് നോട്ട്ബുക്കുകളും കുട, ബോക്സ് എന്നിവ വിതരണം ചെയ്യുകയും കോളനിയിൽ വൃക്ഷ തൈകൾ നാടുകയും ചെയ്തു. ടി പരുപാടിയിൽ കോതമംഗലം റേഞ്ച് ഫോറെസ്റ്റ് ഓഫീസർ റോയ്, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ MC സന്തോഷ്, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ (ഗ്രേഡ്) D ഷിബു, ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ ബിജുശേഖരൻ, KC ജോജി മാർട്ടിൻ, E നൂറുൽഹസ്സൻ,PT നിസ്ജ, S സന്ധ്യ, PS മാഹിൻ, ആദിവാസി ഊരലെ മൂപ്പനായ മണിക്കുട്ടൻ S.C പ്രൊമോട്ടറായ അഞ്ചു, ഹരിത VSS പ്രസിഡന്റ് രാജാജി നാരായണൻ, ഫോറെസ്റ്റ് വാച്ചർമാരായ ജിജോ ജോർജ്, PA ഷംസുദ്ധീൻ, അനി നാരായണൻ, VK ദാമോദരൻ, ജോസ് മാത്യു, ജോസ് കൂവള്ളൂർ, എൽദോസ് തുടങ്ങിയവർ പങ്കെടുത്തു.
