കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ മുഴുവൻ ആദിവാസി ഊരുകളിലും ഓണകിറ്റിന്റേയും,ഭക്ഷ്യ സഹായ പദ്ധതി പ്രകാരമുള്ള കിറ്റിന്റേയും വിതരണം പൂർത്തിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഓണകിറ്റിൽ കശുവണ്ടി പരിപ്പ്,നെയ്യ്,മുളകു പൊടി,മഞ്ഞൾപൊടി,ഏലക്ക,വെളിച്ചെണ്ണ,തേയില,ശർക്കര വരട്ടി / ചിപ്സ്,ഉണക്കലരി (ചമ്പാ പച്ചരി), പഞ്ചസാര,ചെറുപയർ,തുവര പരിപ്പ്,പൊടിയുപ്പ്,തുണി സഞ്ചി എന്നിങ്ങനെ 14 ഇനം സാധനങ്ങളാണ് ഉള്ളത്.ഇതിനു പുറമെ സ്പെഷ്യൽ പഞ്ചസാരയും നല്കുന്നുണ്ട്.ഭക്ഷ്യ സഹായ പദ്ധതി പ്രകാരമുള്ള കിറ്റിൽ ചെറുപയർ,കടല,പഞ്ചസാര,വെളിച്ചെണ്ണ,മുളകുപൊടി,മല്ലിപ്പൊടി,ഉപ്പ്,തേയില,പരിപ്പ്,ശർക്കര,കടുക്,മഞ്ഞൾപൊടി,സാമ്പാർ പൊടി,വൻപയർ എന്നിങ്ങനെ 14 ഐറ്റം സാധനങ്ങളുണ്ട്.രണ്ട് കിറ്റുകളുടേയും വിതരണം പൂർത്തിയായതായി എം എൽ എ അറിയിച്ചു.അതോടൊപ്പം ആദിവാസി ഊരുകളിലെ 60 വയസ്സ് പൂർത്തിയായവർക്ക് ഓണസമ്മാനം നല്കുന്നതിനായി 517 പേരുടെ ലിസ്റ്റ് തയ്യാറാക്കി സർക്കാരിൽ സമർപ്പിച്ചതായും ആന്റണി ജോൺ എം എൽ എ അറിയിച്ചു.
