Connect with us

Hi, what are you looking for?

NEWS

ചെറുവട്ടൂരിലും കൂട്ടംപുഴ മണികണ്ഠൻ ചാലിലും കിണറിൽ വീണ പശുക്കളെ രക്ഷപ്പെടുത്തി കോതമംഗലം അഗ്നിരക്ഷാസേന

കോതമംഗലം: ചെറുവട്ടൂരിലും കൂട്ടംപുഴ മണികണ്ഠൻ ചാലിലും കിണറിൽ വീണ പശുക്കളെ കോതമംഗലം അഗ്നി രക്ഷാ സേന രക്ഷിച്ചു. ഇന്ന് വൈകുന്നേരം നാലു മണിക്ക് ചെറുവട്ടൂർ മുന്നൂറ്റിപതിനാല് രാമചന്ദ്രൻ കുറിയ മഠത്തിൽ എന്നയാളുടെ പശുവിനെയും അഞ്ച് മുപ്പതിന് മണികണ്ഠൻചാൽ ഷൈനി കല്ലുവെട്ടാം കുഴി എന്നയാളുടെ പശുവിനെയുമാണ് സുരക്ഷിതമായി പുറത്തെടുത്തത്.

മണികണ്ഠൻചാലിലെ കിണർ ഇടുങ്ങിയതും ശുദ്ധവായു ഇല്ലാത്തതുമായിരുന്നു. അഗ്നിരക്ഷാ സേനാംഗം പി.എം.ഷാനവാസ് ശ്വസന ഉപകരണത്തിന്റെ സഹായത്തിൽ കിണറിൽ ഇറങ്ങി വളരെ പണിപ്പെട്ട് പശുവിനെ ബൽറ്റിൽ ബന്ധിച്ച് നാട്ടുകാരുടെ സഹായത്താൽ പുറത്തെത്തിച്ചു. ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ കെ എം മുഹമ്മദ് ഷാഫി നേതൃത്വം നല്കി. വിഷ്ണുമോഹൻ കെ.പി. ഷമീർ . അനുരാജ് എം ആർ സുധീഷ് കെ.യു. ബാദുഷ.കെ.എസ് അരുൺ കെ.ആർ സ്റുതിൻപ്രദീപ്, അഖിൽ കെ എം എന്നിവരും രക്ഷാദൗത്യത്തിൽ പങ്കാളികളായി.

You May Also Like

NEWS

കോതമംഗലം : ദേശീയപാത സംരക്ഷണ സമിതിയുടെ നേര്യമംഗലം വനമേഖലയിൽ മരം മുറിക്കൽ സമരം ; 10 പേർക്കെതിരെ കേസ്:കണ്ടാൽ അറിയാവുന്ന 30 പേരെയും കേസിൽ ഉൾപ്പെടുത്തി. കൊച്ചി -ധനുഷ്കോടി ദേശീയപാത സംരക്ഷണ സമിതി...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം – നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗ്ഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് വെബ്‌സൈറ്റില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും പ്രൊജക്ട് അസിസ്റ്റന്റ്‌റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക...

NEWS

കോതമംഗലം : മാധ്യമ, കലാ, സാംസ്‌കാരിക മേഖലയിൽ ദേശീയ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റും, പത്രപ്രവർത്തകനുമായ ഏബിൾ. സി. അലക്സിനെ എം. എ. കോളേജ്...

NEWS

നേര്യമംഗലം: ഇന്ത്യ ഗവണ്മെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയുടെ സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അക്ബറിന്. സാഹിത്യ...

error: Content is protected !!