കോതമംഗലം : കവളങ്ങാട് പഞ്ചായത്ത് വാർഡ്-9 ശാസ്താ നഗറിൽ നിന്നും ബുധനാഴ്ച്ച രാത്രി 2 മണി മുതൽ കാണാതായ പാലമറ്റം , കുന്നത്ത് സദാശിവൻ(70) എന്നയാളെ നേര്യമംഗലം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ നേര്യമംഗലത്തുള്ള ഇയാളുടെ മകന്റെ വീടിനടുത്തുള്ള പുഴയുടെ കടവിന്റെ സമീപത്ത് കാനയിൽ ചപ്പ് ചവറുകൾക്കിടയിൽ നിന്നും അവശനിലയിൽ ഫയർഫോഴ്സ് കണ്ടെത്തി. ഇയാളെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ തന്നെ കോതമംഗലം മാർ ബസേലിയോസ് ഹിസ്പിറ്റലിൽ എത്തിച്ചു.























































