കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് വാർഡ് 6 തലക്കോട് വെള്ളപ്പാറ എന്ന സ്ഥലത്ത് ശ്രീ മാത്യു പീച്ചാട്ട് എന്നയാളുടെ ഉദ്ദേശം 20 അടി താഴ്ചയിൽ അഞ്ചടിയോളം വെള്ളമുള്ള ആൾമറ ഇല്ലാത്ത കിണറിൽ വീണ ഉദ്ദേശം മൂന്ന് വയസ്സ് പ്രായമുള്ള പെൺ കാട്ടുപന്നിയെ സേന റെസ്ക്യു നെറ്റിന്റെ സഹായത്തോടെ സുരക്ഷിതമായി പുറത്തെടുത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറി
സീനിയർ ഫയർ ആൻഡ് ഓഫീസർ സിദ്ദിഖ് ഇസ്മായിലിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആബിദ് OA, പി കെ ശ്രീജിത്ത്, വിഷ്ണു മോഹൻ, അംജിത്ത് MA,സേതു M എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്
