കോതമംഗലം: വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കിക്കൊണ്ട് കോളേജ് ജംഗ്ഷനിൽ റ്റു ബ്രദേഴ്സ് ബിൽഡിംഗിൽ ഫീനിക്സ് സൊലൂഷൻസ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. സ്ഥാപനത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം .എൽ .എ നിർവ്വഹിച്ചു. ബ്ലോക്കു പഞ്ചായത്തു പ്രസിഡൻ്റ് പി.എ. എം ബഷീർ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷ്, പ്രതിപക്ഷ നേതാവ് എ.ജി. ജോർജ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എ. നൗഷാദ്, പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു, എസ്.എൻ.ഡി.പി താലൂക്ക് യൂണിയൻ സെക്രട്ടറി പി.എ സോമൻ, മർച്ചൻ്റ് അസ്സോസിയേഷൻ പ്രസിഡൻറ് ബിനു ജോർജ്, സെക്രട്ടറി സാജു പോൾ,ഡോ.ജയ് എം പോൾ, ഡോ. ലിസി ജോസ്, സോണി നെല്ലിയാനി, നോബിൾ ജോസഫ്, ടോമി ചെറുകാട്, ബിനോയി തോമസ്, ലോറൻസ് എബ്രഹാം, എൽദോ പി വി,രൂപേഷ് ശശിധരൻ, ബിനോയ് പോൾ, മാമൻ സ്കറിയ, ബേബിച്ചൻ നിധിരിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
സ്ഥാപനത്തിൽ നിന്നും ട്രാവൽ ആൻ്റ് ടൂറിസം, റിയൽ എസ്റ്റേറ്റ്,ഓട്ടോ കൺസൽറ്റൻസി, മാട്രിമോണി, ഹോംനേഴ്സിംഗ് & ഹോം മെയ്ഡ് സർവ്വീസ്, മാൻപവർ സർവീസ്, പ്ലേസ്മെന്റ് &എഡ്യൂക്കേഷൻ കൺസൽട്ടൻസി, ലീഗൽ സർവ്വീസ്, ഹെൽത്ത്- വെഹിക്കിൾ ഇൻഷൂറൻസ്, ഹൗസ് റിനോവേഷൻ & മെയിൻ്റനൻസ് മുതലായ എല്ലാ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കുന്നതാണെന്ന് ഡയറക്ർമാരായ ജോർജ് എടപ്പാറ, അഡ്വ: രാജേഷ് രാജൻ, ബിന്ദു ജോർജ്, പ്രമദ രാജേഷ് എന്നിവർ അറിയിച്ചു.