കോതമംഗലം : കഴിഞ്ഞ ദിവസം പിടിയിലായ മൂന്നാർ സ്വദേശിക്ക് ഒപ്പമുണ്ടായിരുന്ന ഓടി രക്ഷപ്പെട്ട കീരംപാറ സ്വദേശിയെ പറ്റി നടത്തിയ രഹസ്യ നീക്കത്തെ തുടർന്ന് ഇന്ന് കോതമംഗലത്തെ കഞ്ചാവ് മാഫിയ താവളത്തിൽ നിന്നും 8.273 കിലോഗ്രാം കഞ്ചാവുമായി മാലിപ്പാറ വെട്ടിക്കാട്ടിൽ വീട്ടിൽ സുമേഷ് പോളിനെ കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ ജോസ് പ്രതാപ് നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു കൂടെയുണ്ടായിരുന്ന മാഫിയാ സംഘത്തിലെ പ്രധാനികളായ ജോർഡി , സജി എന്നിവർ ഓടിരക്ഷപ്പെട്ടു.
എക്സൈസ് ഇൻസ്പെക്ടർ ജോസ് പ്രതാപിന്കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്
പ്രിവെൻ്റീവ് ഓഫീസർ ശ്രീകുമാർ ,ഷാഡോ ഉദ്യോഗസ്ഥരായ ജിമ്മി ,സുനിൽ എന്നിവർ എംഎ കോളേജിനു സമീപമുള്ള സോനാ ഹോസ്റ്റലിൽ ഇന്നലെ നടത്തിയ രഹസ്യ നീക്കത്തിലാണ് ആണ് ഹോസ്റ്റലിലെ രണ്ടാംനിലയിൽ നിന്നും സുമേഷിനെ നാല് പായ്ക്കറ്റുകളിൽ ആയി 8. 273 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.
എക്സൈസ് സുമേഷിനെ പിടിച്ചത് അറിയാതെ ഹോസ്റ്റലിനു സമീപം എത്തിയ ജോർഡിയും സജിയും ഹോസ്റ്റലിനു സമീപം എത്തിയപ്പോൾ എക്സൈസ് സംഘത്തെ കണ്ടു രക്ഷപ്പെടുകയായിരുന്നു സജി ഒറീസയിൽ നിന്നും വൻതോതിൽ കഞ്ചാവ് കൊണ്ടുവന്ന് വിതരണം ചെയ്യുന്നതായിട്ടാണ് എക്സൈസിന് വിവരം കിട്ടിയത്. വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ നേതാവ് ജ്യോജിഷ് ജോഷിയും സഹപാഠികളും എക്സൈസ് സംഘത്തിൻ്റെ രഹസ്യ നീക്കങ്ങളിൽ വളരെ സഹായമായി പ്രവർത്തിച്ചു കോതമംഗലത്തെ കഞ്ചാവ് കേസ് തുടരന്വേഷണം വേഗത്തിലാക്കി.
കേസിൻ്റെ തുടർ അന്വേഷണം ഊർജിതമാക്കുവാൻ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ. കെ കെ അനിൽകുമാർ ഉത്തരവിട്ടു . കേസിൻ്റെ വിശദവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ശ്രീ. ബാബു വർഗീസിന് സമർപ്പിച്ചു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ബാബു വർഗീസിൻ്റെ മേൽനോട്ടത്തിൽ കേസ് അന്വേഷണം ത്വരിതപ്പെടുത്തി. സംഭവ സ്ഥലത്തു നിന്നും ഓടി പോയ ജോർഡി, സജി എന്നിവർ ഷാഡോ എക്സൈസ് സംഘത്തിൻ്റെ നിരീക്ഷണത്തിലാണ് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ എ.ജോസ് ,പ്രവൻ്റിവ് ഓഫീസർമാരയ നിയാസ്.K.A, ശ്രീകുമാർ .K.G സിവിൽ എക്സൈസ് ഓഫീസർമാരായ ഉമ്മർ PE, ജിമ്മി VL, സുനിൽ PS, ബേസിൽ കെ തോമസ്, ഡ്രൈവർ ജയൻ MC എന്നിവരുമുണ്ടായിരുന്നു.