Connect with us

Hi, what are you looking for?

NEWS

ജനം വിധിയെഴുതുന്നു; കോവിഡ് മുൻകരുതലിനൊപ്പം കോതമംഗലം പോളിംങ് ബൂത്തിലേക്ക്, വോട്ട് ചെയ്യാന്‍ ഈ രേഖകള്‍ കയ്യില്‍ കരുതാം.

കോതമംഗലം : രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. ഇതിൽ അവസാനത്തെ ഒരു മണിക്കൂർ കോവിഡ് ബാധിതർക്കാണ്. പോളിങ് സ്റ്റേഷനിൽ പ്രവേശിക്കുന്നതിനു മുൻപ് വോട്ടറുടെ ശരീര താപനില തെർമൽ സ്കാനർ ഉപയോഗിച്ചു പരിശോധിക്കും. നിശ്ചിത പരിധിയിലും കൂടുതലെങ്കിൽ അൽപ സമയം കാത്തുനിർത്തിയ ശേഷം 2 തവണ കൂടി പരിശോധിക്കും. ഈ പരിശോധനയിലും താപനില കൂടുതലാണെങ്കിൽ ടോക്കൺ നൽകി മടക്കി അയയ്ക്കും. അവസാന മണിക്കൂറിൽ എത്തി ഈ ടോക്കൺ കാണിച്ചു വോട്ടു ചെയ്യാം. തപാൽ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്തിയവർക്ക് ബൂത്തിലെത്തി വോട്ടു ചെയ്യാനാകില്ല. മാസ്ക് ധരിക്കുക, സാനിറ്റൈസർ കൈയ്യിൽ കരുതുക. കോവിഡിനെ പ്രതിരോധിക്കുക. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാക്കുക.

കള്ളവോട്ട് തടയുന്നതിനും ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 61 പ്രകാരം യഥാര്‍ത്ഥ വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യാനുള്ള അവകാശം ഉറപ്പ് വരുത്തുന്നതിനുമായി കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അിറയിച്ചു. വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കമ്മീഷന്‍ അംഗീകരിച്ച 11 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നോ വോട്ട് ചെയ്യുന്നതിനായി പോളിങ് സ്റ്റേഷനില്‍ എത്തുമ്പോള്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്.

വോട്ടര്‍ ഐ.ഡി കാര്‍ഡിലെ ചെറിയ ക്ലറിക്കല്‍ പിശകുകള്‍, അക്ഷരത്തെറ്റുകള്‍ എന്നിവ വോട്ട് ചെയ്യുന്നതിന് തടസമാകില്ല. മറ്റൊരു നിയമസഭാ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ നല്‍കിയ വോട്ടര്‍ ഐഡിയാണെങ്കിലും വോട്ടര്‍ ഹാജരാകുന്ന ബന്ധപ്പെട്ട പോളിങ് സ്റ്റേഷനിലെ വോട്ടര്‍ പട്ടികയില്‍ ആ വോട്ടറുടെ പേര് കണ്ടെത്തിയാല്‍ തിരിച്ചറിയുന്നതിനായി അത്തരം തിരിച്ചറിയല്‍ രേഖ സ്വീകരിക്കുന്നതാണ്. അതേസമയം ഈ തിരിച്ചറിയല്‍ രേഖയിലെ ഫോട്ടോയില്‍ പൊരുത്തക്കേട് കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം.

കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍

ആധാര്‍ കാര്‍ഡ്, എം.എന്‍.ആര്‍.ഇ.ജി.എ (തൊഴിലുറപ്പ് പദ്ധതി)യിലെ തൊഴില്‍ കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക് – പോസ്റ്റോഫീസ് പാസ്ബുക്കുകള്‍, കേന്ദ്ര – തൊഴില്‍ മന്ത്രാലയം പുറത്തിറക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്, ഇന്ത്യന്‍ പാസ് പോര്‍ട്ട്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, സംസ്ഥാന – കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, എം.പി, എം.എല്‍.എ, എം.എല്‍.സി (മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍സ്) എന്നിവരുടെ ഔദ്യോഗിക രേഖ എന്നിവയില്‍ ഏതെങ്കിലുമൊന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. അതേസമയം പ്രവാസികള്‍ക്ക് വോട്ട് ചെയ്യുന്നതിനായി തിരിച്ചറിയല്‍ രേഖയായി നിര്‍ബന്ധമായും അസ്സല്‍ പാസ്പോര്‍ട്ട് കരുതണം.

കോതമംഗലം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷിബു തെക്കുംപുറം നമ്പർ 69 കോതമംഗലം സെന്റ് ജോർജ് ബുത്തിൽ വോട്ട് രേഖപ്പെടുത്തും. എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ 114 – ാം നമ്പർ ബൂത്ത് കോഴിപ്പിള്ളി ഗവ. എൽ പി സ്കൂളിൽ വോട്ട് ചെയ്യും, എൻ ഡി എ സ്ഥാനാർത്ഥി ഷെൻ കെ കൃഷ്ണൻ മുവാറ്റുപുഴ റാക്കാട് L P സ്കൂൾ വോട്ട് രേഖപ്പെടുത്തും.

You May Also Like

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...

NEWS

കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്...

NEWS

കോതമംഗലം : ലോകത്തെ ഒന്നാം നിരയിലുള്ള സർവകലാശാലകളിൽ ഒന്നാണ് അമേരിക്കയിലെ സ്റ്റാൻഫോർഡ് . സ്റ്റാൻഫോർഡിലെ വിവരസാങ്കേതികവിദ്യ ശ്രിംഖലയിലെ പിഴവ് കണ്ടെത്തിയിരിക്കുകയാണ് മലയാളിയും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഫിസിക്സ് വിഭാഗം ജീവനക്കാരനുമായ ടെഡി...

NEWS

കോതമംഗലം: ഉപജില്ലാ കലോത്സവം ഓവറോൾ ഫസ്റ്റ് നേടിയ ഇളങ്ങവം സർക്കാർ ഹൈ-ടെക് എൽ.പി. സ്കൂളിന്റെ അനുമോദനയോഗം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ നായർ ഉത്ഘാടനം ചെയ്തു പഞ്ചായത്ത് അംഗം ദിവ്യസലി...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളും സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി കോഴിപ്പിള്ളി ഒന്നാം വാർഡിൽ ഉള്ള 104 നമ്പർ സ്മാർട്ട്‌ അങ്കണവാടി ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ...

NEWS

കോതമംഗലം : ചേലാട് സെൻറ് ഗ്രിഗോറിയോസ് ദന്തൽ കോളേജിൽ പുതിയ പിജി കോഴ്സുകൾ തുടങ്ങുന്നതിന് ഭാഗമായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കായും കോളേജ് ചെയർമാനുമായ ബസോലിയോസ് ജോസഫ്...

NEWS

കോതമംഗലം : ചരിത്രപരമായ നിയമ ഭേദഗതികൾക്കാണ് കേരള നിയമസഭ സാക്ഷ്യം വഹിച്ചതെന്ന് വ്യവസായ നിയമ മന്ത്രി പി രാജീവ്. വനം വന്യജീവി സംരക്ഷണ ഭേദഗതി നിയമം, ഏക കിടപ്പാട സംരക്ഷണ നിയമം, സ്വതന്ത്ര...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ 2 റോഡുകൾ നാടിന് സമർപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാർഡിൽ എംഎൽഎ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച മലയാറ്റിപ്പടി – കൊറ്റം റോഡിന്റെയും, എൽ...

NEWS

കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിലേക്കും,ഹൈ റേഞ്ച് ബസ് സ്റ്റാൻഡിലേക്കും, മിനി സിവിൽ സ്റ്റേഷനിലേക്കുമായുള്ള റോഡ്‌ നവീകരിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം...

NEWS

കോതമംഗലം :കോതമംഗലം നിയമസഭാ മണ്ഡലത്തിലെ കുട്ടമ്പുഴ വില്ലേജിൽ ഇടമലയാറിലെ 30-ാം നമ്പർ പോളിംഗ് ബൂത്തായ താളുംകണ്ടം ഉന്നതിയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ. ആർ) നടപടികൾ ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി...

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട്‌ 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കോതമംഗലം നഗരസഭ നാലാം വാർഡിൽ കെ പി ലിങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം...

error: Content is protected !!