കോതമംഗലം: ചെറുവട്ടൂര്‍ ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി ഹൈടെക്ക് സ്‌കൂളില്‍ കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര മേളയ്ക്ക് തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രമേളയുടെ
ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.’ ശാസ്ത്രാ ല്‍സവം 2023 ‘ എന്ന പേരിലുള്ള മേളയുടെ ലോഗോ ഡിജിറ്റല്‍ സ്‌ക്രീനില്‍ എം.എല്‍.എ. പ്രകാശനം ചെയ്തു. ഹയര്‍സെക്കന്‍ഡി വിഭാഗത്തിലെ
എന്‍.എസ്.എസ് യൂണിറ്റ് സ്ഥാപിച്ച ഭരണഘടനയുടെ ആമുഖവാക്യത്തിന്റെ അനാഛാദനവും എം.എല്‍. എ.
നിര്‍വഹിച്ചു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ റഷീദ സലീം മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ് മിസ്ട്രസ്
ടി.എന്‍. സിന്ധു സ്വാഗതമാശംസിച്ചു. കോതമംഗലം എ.ഇ.ഒ. മനോശാന്തി കെ. , സീനിയര്‍ സൂപ്രണ്ട്
ഷാജി ചാക്കോ, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ നയനദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയന്‍, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എന്‍.ബി. ജമാല്‍, വാര്‍ഡ് മെംബര്‍ വൃന്ദ മനോജ്, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ്
പി.എ. ഷാഹുല്‍,വൈസ് പ്രസിഡന്റ് സി.പി. ലെനിന്‍, മദേഴ്‌സ് പി.ടി.എ. പ്രസിഡന്റ്
റംല ഇബ്രാഹീം,സംഘാടക സമിതി ഭാരവാഹികളായ സലാം കാവാട്ട്, പി.എ. സുബൈര്‍, സോംജി ഇരമല്ലൂര്‍,
സി.എ. മുഹമ്മദ്, പി.ബി. ജലാലുദ്ദീന്‍ കെ.എം. റെമില്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍
സി.എന്‍. ജ്യോതി,ഷിബി ബഷീര്‍,എം.എം. കുഞ്ഞുമൈതീന്‍അലീമ അബ്ദുള്‍ റഹിമാന്‍,അനീഷ് കുമാര്‍ എ.എസ്.,സന്ദീപ് ജോസഫ്,സിമി പി. മുഹമ്മദ്,ഡെയ്‌സി കുര്യന്‍,നിഷ ടീച്ചര്‍,പി.കെ. രാജേഷ്,അനീഷ് ആര്‍ നായര്‍,ഷീല ഐസക്ക്,സുമയ്യ ടീച്ചര്‍,അനു സോനു കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉല്‍ഘാടന സമ്മേളനം ഉള്‍പ്പെടെയുള്ളവിവിധ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
18 ന് ബുധനാഴ്ച രാവിലെ മുതല്‍ വൈകിട്ട് വരെ ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകള്‍ നടക്കും.ഒക്ടോബര്‍ 19 ന് വ്യാഴാഴ്ച രാവിലെ മുതല്‍ വൈകിട്ട് വരെ ശാസ്ത്രമേളയും സാമൂഹ്യ ശാസ്ത്ര മേളയും നടക്കും.4 മണിക്ക് സമാപന സമ്മേളനം നടക്കും.3 ദിവസങ്ങളിലായിനടക്കുന്ന മേളയില്‍കോതമംഗലംഉപജില്ലയില്‍ നിന്നുള്ളനൂറിലേറെ സ്‌കൂളുകളില്‍ നിന്നും നാലായിരത്തോളം
വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ശാസ്‌ത്രോല്‍സവത്തിന്റെ സുഗമമായ നടത്തിപ്പിന്
എല്ലാക്രമീകരണവും രുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
