കോതമംഗലം: കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ്ബിന്റെ പ്രസിഡന്റായി ജോർജ് എടപ്പാറയും ടീമംഗങ്ങളും ചുമതലയേറ്റു. 2022-23 വർഷത്തെ വിവിധ പ്രോജക്റ്റുകളുടെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും, പുതിയ അഞ്ചു കുടുംബാം ഗങ്ങളുടെ പ്രതിജ്ഞയും കോതമംഗലം ക്ലബ്ബിൽ നടന്ന യോഗത്തിൽ ലയൺസ് മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ വി സി.ജയിംസ് നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ബിനോയി തോ മസ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം, മെഡിക്കൽ , ഡയബെറ്റിക് , ക്യാൻസർ കെയർ , ഗോ ഗ്രീൻ പ്രോജക്റ്റ് എന്നിവയുടെ ഉദ്ഘാടനം മുൻ ഡിസ്ട്രിക്റ്റ് കാബിനറ്റ് സെക്രട്ടറി സാജു പി വർഗീസ്, എൽ.സി.ഐ. ഫ് കോർഡിനേറ്റർ വി.റ്റി പൈലി, റീജിയൻ ചെയർമാൻ റ്റി.കെ മുരളീധരൻ ,സോൺ ചെയർമാൻ യു .റോയി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ രാഷ്ട്രപതിയുടെ ബഹുമതി ലഭിച്ച എം എ കോളേജ് പ്രൊഫ .ഡോ .ജയ് എം പോളിനെ ആദരിച്ചു. ഈ വർഷം 25 ലക്ഷം രൂപയുടെ വിവിധസേവന പദ്ധതികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രൊഫ ഷെവ: എ.പി എൽദോ , പ്രൊഫ ഡോ .ബിനോയി .ദാസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ ജോർജ് എടപ്പാറ പ്രസിഡന്റ് , അഡ്വ.ജി.രാജു വൈ .പ്രിസഡന്റ്, ലൈജു ഫിലിപ്പ് സെക്രട്ടറി, ബിനോയി തോമസ് ട്രഷറർ.
