കോതമംഗലം: അസംഘടിത മേഖലയിലെ ജനാവിഭാഗങ്ങൾക്കായുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ ഇ ശ്രം രെജിസ്ട്രേഷനിൽ ഭിന്നശേഷിക്കാരെ ഉൾപെടുത്താനുള്ള പ്രത്യേക ക്യാമ്പ് ശ്രേദ്ധേയമായി. കോതമംഗലം പീസ് വാലിയിൽ നടന്ന ചടങ്ങിൽ നൂറോളം ഭിന്നശേഷിക്കാർ പങ്കെടുത്തു. ജില്ലാ സാമൂഹിക നീതി ഓഫിസർ സുബൈർ കെ കെ ഉത്ഘാടനം നിർവഹിച്ചു. കോതമംഗലം സ്വദേശി ബേസിൽ ആദ്യ കാർഡ് കൈപറ്റി. ജില്ലാ ലേബർ ഓഫിസർ പി എം ഫിറോസ് പദ്ധതി വിശദീകരിച്ചു.
പീസ് വാലി ആൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ, തണൽ പാലിയേറ്റീവ് എന്നീ സംഘടനകൾ സംയുക്തമായാണ് ക്യാമ്പ് നടത്തിയത്. പി എം അബൂബക്കർ, രാജീവ് പള്ളുരുത്തി, എം കെ അബൂബക്കർ ഫാറൂഖി, കെ എ മൻസൂർ എന്നിവർ സംസാരിച്ചു.