Connect with us

Hi, what are you looking for?

NEWS

കോതമംഗലം ദിവ്യകാരുണ്യ കണ്‍വെന്‍ഷന്‍ 7ന് ആരംഭിക്കും

കോതമംഗലം: പതിനെട്ടാമത് കോതമംഗലം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ദിവ്യ കാരുണ്യ കണ്‍വെന്‍ഷന്‍ ആയി നടത്തപ്പെടുന്നു. 7 (വ്യാഴം) മുതല്‍ 10 (ഞായര്‍) വരെയാണ് കണ്‍വെന്‍ഷന്‍. കേരള സഭ നവീകരണത്തിന്റെ ഭാഗമായി കോതമംഗലം രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യ കാരുണ്യ ദിനം ആചരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ദിവ്യകാരുണ്യ കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്. കോതമംഗലം കത്തീഡ്രലില്‍ ദിവസവും വൈകുന്നേരം 3.30 മുതല്‍ രാത്രി 8.30 മണി വരെയാണ് കണ്‍വെന്‍ഷന്‍. ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന എന്നിവയാണ് മുഖ്യ ശുശ്രൂഷകള്‍. കോതമംഗലം, ഊന്നുകള്‍, വെളിയേല്‍ച്ചാല്‍, കുറുപ്പുംപടി എന്നീ ഫൊറോനകളുടെയും പ്രാര്‍ത്ഥന കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിലാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്. കോതമംഗലം രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ സമാപന സന്ദേശം നല്‍കും. ദിവ്യ കാരുണ്യ മിഷനറി സഭ (എംസിബിഎസ്) വൈദികരാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. കണ്‍വെന്‍ഷന്റെ വിജയത്തിനായി 33 ദിവസത്തെ മാധ്യസ്ഥ പ്രാര്‍ത്ഥന നടന്നുവരുന്നു. കണ്‍വെന്‍ഷന്‍ നടത്തിപ്പിനായി രൂപത വികാരി ജനറല്‍മാരായ മോണ്‍. ഫ്രാന്‍സിസ് കീരമ്പാറ, മോണ്‍. പയസ് മലേകണ്ടം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളും 101 പേരടങ്ങുന്ന വോളന്റീര്‍സ് ടീമും സജ്ജമായിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍
കത്തീഡ്രല്‍ വികാരി റവ. ഡോ. തോമസ് ചെറുപറമ്പില്‍ , ജനറല്‍ കോ- ഓര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് ജെ പറയിടം,ഊന്നുകല്‍ ഫൊറോന വികാരി ഫാ. മാത്യു അത്തിക്കല്‍ , കുറുപ്പംപടി ഫൊറോനാ വികാരി ഫാ. ജേക്കബ് തലാപ്പിള്ളില്‍, ജിമ്മിച്ചന്‍ പുതിയാത്ത്, കെ കെ കുര്യാക്കോസ്, ഷാജി ജോസ്, സനില്‍ ജോസഫ്, എം പി ജോസഫ്, ജോജി സ്‌കറിയ, രാജേഷ് പിട്ടാപ്പിള്ളില്‍, കത്തീഡ്രല്‍ കൈക്കാരന്മാരായ റോയ് സേവ്യര്‍ പുളിക്കല്‍, മേജോ മാത്യു വേങ്ങൂരാന്‍, ജോസഫ് ഉണിച്ചന്‍തറയില്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: കേരള ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ്, ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ നേതൃത്വത്തില്‍ എറണാകുളം റീജിയണല്‍ സ്പോര്‍ട്സ് മീറ്റ് നഗരസഭ ചെയര്‍മാന്‍ കെ.കെ.ടോമി ഉദ്ഘാടനം ചെയ്തു. എറണാകുളം റീജിയണല്‍ ഫയര്‍ ഓഫീസര്‍...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ വാളറ ആറാംമൈലിന് സമീപം വാഹനാപകടം. കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്. ഈരാറ്റുപേട്ട കണ്ടത്തില്‍ മനു ജോസഫ്...

NEWS

കോതമംഗലം : പകുതി വിലക്ക് സ്കൂട്ടറും ലാപ് ടോപ്പും മറ്റ് ഉപകരണങ്ങളും ലഭിക്കുമെന്ന് പരസ്യം കണ്ട് പണമടച്ച കോതമംഗലത്തുള്ള നിരവധിപേരും ആശങ്കയിൽ. ആദ്യം പകുതി പണമടച്ച് പദ്ധതിയിൽ അംഗമായ ശേഷം കുറച്ചു മാസങ്ങൾക്കുള്ളിൽ...

ACCIDENT

നേര്യമംഗലം: അടിമാലി റൂട്ടിൽ വാളറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് മറിഞ്ഞു.  ഫയർഫോഴ്സും, പോലീസും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പരുക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിലും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില...

error: Content is protected !!