കോതമംഗലം: രൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോതമംഗലം മേഖലയിലെ സാമൂഹ്യ- സന്നദ്ധ പ്രവര്‍ത്തകരുടെ സംഗമം നടത്തി. സംഗമത്തിന്റെ ഭാഗമായി സ്വയം സഹായ സംഘങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു. കോതമംഗലം കത്തീഡ്രല്‍ പള്ളി പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗം വികരി ഫാ. ഡോ. മാത്യു കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
രൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. രൂപതയിലെ മുഴുവന്‍ ഇടവകകളിലും സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ച് സാമൂഹ്യപ്രവര്‍ത്തന മേഖല വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്നദ്ധ പ്രവര്‍ത്തകരുടെ സംഗമം സംഘടിപ്പിച്ചത് എന്ന് ഫാ. ജോസഫ് കൊച്ചുപറമ്പില്‍ പറഞ്ഞു.
ഫാ. പൗലോസ് നെടുംതടത്തില്‍, സിസ്റ്റര്‍ തേജസ്, ഐപ്പ് ജോണ്‍ കല്ലിങ്കല്‍ ,ജോണ്‍സന്‍ കറുകപ്പിള്ളില്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ജോസ് കാരികുന്നേല്‍, ജോസ് കോടമുള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപതയെ മൂന്ന് മേഖലകളായി തിരിച്ചതില്‍ കോതമംഗലം മേഖലയില്‍ നിന്നുള്ള ഇടവകകളില്‍നിന്നും തിരഞ്ഞ്‌ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തത്.






















































