Connect with us

Hi, what are you looking for?

NEWS

പ്രവാസികൾക്ക് സഹായഹസ്തവുമായി കോതമംഗലം രൂപതയുടെ ലേബർ ബാങ്ക്

കോതമംഗലം: കോവിഡ് പ്രസി സന്ധി മൂലം തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് സഹായഹസ്തവുമായി കോതമംഗലം രൂപത .കേരള ലേബർ മൂവ്മെൻ്റ് ഇതിനായി ലേബർബാങ്ക് എന്ന പേരിൽ പദ്ധതിക്ക് തുടക്കം കുറിച്ചു. കോവിഡ് രോഗവ്യാപനത്തിന് പശ്ചാത്തലത്തിൽ പ്രവാസികളിൽ നല്ലൊരുപങ്കും ജോലി നഷ്ടപ്പെട്ടോ ഉപേക്ഷിച്ചോ നാട്ടിലേക്ക് തിരികെ പോരേണ്ടി വന്നിരിക്കുകയാണ്. ജോലിയിൽ തുടരുന്നവർ പോലും ശമ്പളം വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെ നിരവധി പ്രതിസന്ധികളിലൂടെയാണു കടന്നു പോകുന്നത്. പഠനത്തിനും ജോലിക്കുമായി വിദേശത്ത് ചേക്കേറിയവരും സമാന സാഹചര്യത്തെയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ തിരികെ വരുന്ന പ്രവാസികളുടെ തൊഴിൽ പ്രാഗത്ഭ്യവും സാങ്കേതിക പരിജ്ഞാനവും തിരിച്ചറിഞ്ഞ് ഉചിതമായ തൊഴിൽ സാഹചര്യം ഒരുക്കാനും സംരംഭകരെന്ന നിലയിൽ സാധിക്കുമെങ്കിൽ തൊഴിൽ ദാതാക്കളായിക്കൂടി അവരുടെ കഴിവ് പ്രയോജനപ്പെടുത്താനും കഴിയണം. അഥിതി തൊഴിലാളികളുടെ തിരിച്ചുപോക്ക് നമ്മുടെ തൊഴിൽ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നു അരക്ഷിതാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കേണ്ടിയിരിക്കുന്നു.

ഇതിന്റെ ആദ്യ ഘട്ടമായി കേരള ലേബർ മൂവ്മെൻറ് കോതമംഗലം രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ തിരിച്ചുവരുന്നവരും തുടരുന്നവരുമായ പ്രവാസി തൊഴിലാളികളുടെയും പഠനത്തിനും ജോലിക്കുമായി കേരളത്തിന് വെളിയിൽ ആയിരിക്കുന്നവരുടെയും തൊഴിൽ പരിചയങ്ങളും സംരംഭകത്വ സാധ്യതകളും ഉൾക്കൊള്ളുന്ന ഒരു ലേബർ ഡേറ്റാ ബാങ്ക് തയ്യാറാക്കുകയാണ്. ഇതിൽ ചേരുന്നതിനുള്ള ഉള്ള രജിസ്ട്രേഷൻ ഫോം കേരള ലേബർ മൂവ്മെൻറ് കോതമംഗലം രൂപതയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തവർക്കും നിലവിൽ തുടരുന്നവർക്കും പ്രവാസി ക്ഷേമനിധി ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളിൽ അംഗമായി ചേരുവാനുള്ള അവസരവും ഒരുക്കുന്നതാണ്.

ലേബർബാങ്ക് പദ്ധതിയുടെ ഉത്ഘാടനം ബിഷപ്പ്സ് ഹൗസിൽ ചേർന്നയോഗത്തിൽ വച്ച് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവ്വഹിച്ചു. കേരള ലേബർ മൂവ്മെൻറ് പ്രസിഡൻറ് അഡ്വ .തോമസ് മാത്യു അധ്യക്ഷത വഹിച്ചു . രൂപത ഡയറക്ടർ ഫാ.അരുൺ വലിയതാഴത്ത് മുഖ്യ പ്രഭാഷണം നടത്തി. രൂപത വികാരി ജനറാളൻമാരായ മോൺ .ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ ,മോൺ .ഫ്രാൻസിസ് കീരംപാറ ,ചാൻസിലർ ഫാ.ജോസ് പുല്ലോപ്പിള്ളിൽ ,പ്രക്യുറേറ്റർ ഫാ.ജോസ് കുഴികണ്ണിൽ എന്നിവർ പ്രസംഗിച്ചു. രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ റവ.ഡോ.തോമസ് പറയിടം , കത്തീഡ്രൽ വികാരി റവ.ഡോ.തോമസ് ചെറുപറമ്പിൽ , ഇൻഫാം സംസ് സ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പിളളിൽ , ഇൻഫാം രൂപത ഡയറക്ടർ ഫാ.റോബിൻപടിഞ്ഞാറേക്കുറ്റ് , ജീവ മിൽക്ക് ഡയറക്ടർ ഫാ.ജോസ് മൂർക്കാട്ടിൽ , അജി ജിജോ , ജെറിൻ എന്നിവർ സംബന്ധിച്ചു.

ലേബർബാങ്കിലേക്ക് ഡേറ്റ രജിസ്‌ട്രേഷന് കോതമംഗലം രൂപതയുടെ കേരള ലേബർ മൂവ് മെൻറിൻ്റെ വെബ്സൈറ്റിൽ ഫോം ലഭിക്കുന്നതാണ്.

https://klmkothamangalameparchy.com

WhatsApp: 9188778180

Mail: [email protected]

Fb: https://www.facebook.com/klm.kothamangalamdiocese.

You May Also Like

NEWS

കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ര്‍​ഡ് അ​യി​രൂ​ര്‍​പ്പാ​ടം മ​ദ്ര​സ ഹാ​ളി​ലെ ബൂ​ത്തി​ൽ ക​ള്ള​വോ​ട്ടി​ന് ശ്ര​മം. നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ല്‍ രാ​വി​ലെ വോ​ട്ട് ചെ​യ്ത​യാ​ള്‍ വീ​ണ്ടും ഇ​വി​ടേ​യും വോ​ട്ട് ചെ​യ്യാ​നെ​ത്തി​യെ​ന്നാ​ണ് പ​രാ​തി. ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ര്‍ സം​ശ​യം...

NEWS

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ബൂ​ത്തു​ക​ളി​ൽ സം​ഘ​ര്‍​ഷം. മൂ​ന്നാം വാ​ര്‍​ഡ് പ​ഞ്ചാ​യ​ത്ത് പ​ടി​യി​ൽ അ​ല്‍ അ​മ​ല്‍ പ​ബ്ലി​ക് സ്കൂ​ളി​ലെ ബൂ​ത്തി​ല്‍ രാ​വി​ലെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യാ​ണ് പ്ര​ശ്ന​മു​ണ്ടാ​യ​ത്. ഇ​വി​ടെ വോ​ട്ട് ചെ​യ്യാ​ൻ ക്യൂ​വി​ൽ...

NEWS

കോതമംഗലം: ആന്റണി ജോൺ എംഎൽഎ രാവിലെ 9 മണിയോടുകൂടി വാരപ്പെട്ടി പഞ്ചായത്തിലെ 3-)0 വാർഡിലെ പോളിംഗ് സ്റ്റേഷനായ കോഴിപ്പിള്ളി പാറച്ചാലപ്പടി പി എച്ച് സി സബ് സെന്ററിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.ഒന്നര...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും വിദൂരത്തുള്ള ആദിവാസി ഉന്നതിയായ ഉറിയം പെട്ടി ആദിവാസി ഉന്നതിയിലും തിരഞ്ഞെടുപ്പ് പ്രചരണം സജീവം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻ ചാലിൽ നിന്നും ജീപ്പിൽ വനത്തിലൂടെ നാലു...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ലൈബ്രറി അസിസ്റ്റന്റ് ഒഴിവ്. യോഗ്യത:ബി.എൽ.ഐ.സി / എം എൽ ഐ സി. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ 11/12/25 വ്യാഴാഴ്ചക്കകം...

NEWS

കോതമംഗലം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാരപ്പെട്ടിയിൽ റാലി നടത്തി. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

CRIME

കോതമംഗലം: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും , പിഴ ശിക്ഷയും വിധിച്ചു. കോതമംഗലം മലയൻകീഴ് ഗോമേന്തപ്പടി ഭാഗത്ത് ആനാംകുഴി വീട്ടിൽ ബിനോയ് (41), കുട്ടമംഗലം കവളങ്ങാട് മങ്ങാട്ട്പടി...

NEWS

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത​പ്ര​യി​ലും ക​ല്ലേ​ലി​മേ​ട്ടി​ലും വീ​ണ്ടും കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. ക​ല്ലേ​ലി​മേ​ട്ടി​ല്‍ വീ​ടും പ​ന്ത​പ്ര​യി​ല്‍ കൃ​ഷി​യും ന​ശി​പ്പി​ച്ചു. കൊ​ള​മ്പേ​ല്‍ കു​ട്ടി-​അ​മ്മി​ണി ദ​മ്പ​തി​ക​ളു​ടെ വീ​ടി​ന് നേ​രേ​യാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യ്ക്കും ഭി​ത്തി​ക​ള്‍​ക്കും കേ​ടു​പാ​ടു​ണ്ടാ​യി​ട്ടു​ണ്ട്....

NEWS

കോതമംഗലം : ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നെല്ലിമറ്റത്ത് റാലി നടത്തി. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നെല്ലിമറ്റത്ത് സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും നഗരസഭയിലുമായി 165 വാർഡുകളിലും കുടുംബയോഗം സജീവമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി. എൽ ഡി എഫ് സംസ്ഥാന, ജില്ലാ നേതാക്കൾ കുടുംബയോഗങ്ങളിൽ സജീവമായി. കോട്ടപ്പടി പഞ്ചായത്തിലെ...

NEWS

കോതമംഗലം : തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ നാടകമാണ് ഇഡി ഇണ്ടാസെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എൽ ഡി എഫ് കോതമംഗലം നഗരസഭ തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് മലയിൻകീഴിൽ പൊതുസമ്മേളനം ഉദ്ഘാടനം...

NEWS

കോതമംഗലം: കുട്ടമ്പുഴയിൽ ആവേശമുയർത്തി ആയിരങ്ങൾ പങ്കെടുത്ത എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൻ ദേശീയ...

error: Content is protected !!