Connect with us

Hi, what are you looking for?

NEWS

കോതമംഗലം സമ്പൂർണ്ണ ഡിജിറ്റൽ ഹൈടെക് സ്കൂൾ മണ്ഡല പ്രഖ്യാപനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

കോതമംഗലം : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഡിജിറ്റൽ ഹൈടെക് പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ വിക്ടേഴ്സ് സ്കൂൾ ചാനലിലൂടെ ഓൺലൈനായി നടത്തി. കോതമംഗലം നിയോജക മണ്ഡലതല സമ്പൂർണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനം കോതമംഗലം സെൻ്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിൽ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.നഗരസഭ അദ്ധ്യക്ഷ മഞ്ജു സിജു അധ്യക്ഷയായി. ഐ റ്റി കോർഡിനേറ്റർ അജി ജോൺ പദ്ധതി അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം മുഖ്യാതിഥിയായി.

സ്കൂൾ മാനേജർ ഫാദർ തോമസ് ചെറുപറമ്പിൽ,നഗരസഭ കൗൺസിലർമാരായ ജാൻസി മാത്യു, കെ എ നൗഷാദ്,ടീന മാത്യു,കെ വി തോമസ്,ഡിഇഒ കെ ലത,എഇഒ പി എൻ അനിത,ബിപിസി പി ജ്യോതിഷ്,കൈറ്റ് കോർഡിനേറ്റർ എസ് എം അലിയാർ, ഹെഡ്മാസ്റ്റർ സോജൻ മാത്യു,ഹെഡ്മിസ്ട്രസ് സിസ്റ്റർ ടിസ്സാറാണി,പ്രിൻസിപ്പൽ സിസ്റ്റർ ട്രീസാ ജോസ്,പ്രിൻൻസിപ്പൽ സോമി ജോർജ്, പി ടി എ പ്രസിഡന്റ് മെജോ മാത്യു എന്നിവർ പ്രസംഗിച്ചു.

മണ്ഡലത്തിലെ മുഴുവൻ സർക്കാർ,എയ്ഡഡ് ലോവർ പ്രൈമറി,അപ്പർ പ്രൈമറി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി,ആദിവാസി മേഖലയിലെ ബദൽസ്കൂൾ,സ്പെഷ്യൽ സ്കൂൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളും ഹൈടെക് പദവി യിലെത്തിയതായും അക്കാദമിക രംഗത്ത്‌ വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞതായും എം എൽ എ പ്രഖ്യാപനത്തിൽ പറഞ്ഞു. മണ്ഡലത്തിലെ സർക്കാർ,എയ്ഡഡ് വിദ്യാലയങ്ങളിലെ എട്ടു മുതൽ 12 വരെ ക്ലാസുകളിലെ 498 ക്ലാസ് റൂമുകൾ ഹൈടെക്കായി. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ 68 ഹൈടെക് മൾട്ടിമീഡിയ ലാബുകൾ സജ്ജീകരിച്ചു.

ഹൈടെക് പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ സർക്കാർ,എയ്ഡഡ് സ്കൂളുകൾക്കായി ലാപ്ടോപ്പ് – 869, പ്രൊജക്ടറുകൾ – 485,എൽ സി ഡി ടെലിവിഷൻ – 42,ഡി എസ് എൽ ആർ ക്യാമറ – 42,സ്പീക്കർ – 325,മൗണ്ടിംഗ് കിറ്റ് – 322 എന്നിവ വിദ്യാലയങ്ങളിൽ അനുവദിച്ചു.അതോടൊപ്പം സർക്കാർ,എയ്ഡഡ് വിദ്യാലയങ്ങളിൽ സൗജന്യ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാക്കുകയും,വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഓഫീസ് ഗവേണൻസിനും പരിധിയില്ലാതെ സൗജന്യ ഇൻ്റർനെറ്റും വൈഫൈ സേവനവും ലഭ്യമാക്കി.അതോടൊപ്പം മണ്ഡലത്തിലെ മുഴുവൻ അധ്യാപകർക്കും ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയിൽ നിരന്തര പരിശീലനവും നൽകി.

കുട്ടികളെ ഐ റ്റി ഗവേഷകരാക്കുന്നതിനും സൈബർ കുറ്റ കൃത്യങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനും സെക്കന്ററി സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് ഐ റ്റി ക്ലബ്ബുകൾ സ്ഥാപിച്ച് പരിശീലനം നൽകി.ഓരോ വിദ്യാലയത്തിലും പ്രത്യേക പരിശീലനം നൽകി ഐ റ്റി കോർഡിനേറ്റർമാരെ ചുമതലപ്പെടുത്തുകയും ചെയ്തു. കോതമംഗലം മണ്ഡലം ഐ റ്റി സ്മാർട്ട് സ്കൂൾ മണ്ഡലം ആക്കുന്നതിനായി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന കൈറ്റ് (KlTE കോതമംഗലം ഇന്നോവേറ്റീവ് ടെക്‌നോളജി ഇൻ എഡ്യൂക്കേഷൻ) സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ മണ്ഡലത്തിലെ മുഴുവൻ സ്കൂളുകൾക്കും ലാപ്ടോപ്പ്,പ്രൊജക്ടർ, സ്പീക്കർ,വൈറ്റ് ബോർഡ്,മൾട്ടിപർപ്പസ് സ്കാനർ വിത്ത് പ്രിൻ്റർ എന്നിവ നേരത്തെ തന്നെ നൽകിയിരുന്നു.

അതിൻ്റെ ഭാഗമായി ആദിവാസി മേഖലയിലെ ബദൽ സ്കൂളുകളെയും ഹൈടെക് ആക്കി മാറ്റിയിരുന്നു. തുടർച്ചയിൽ സർക്കാർ വിദ്യാലയങ്ങളുടെ അനുബന്ധിച്ചുള്ള 59 പ്രീ – സ്കൂളുകൾ ഹൈടെക് ആക്കുന്നതിനുള്ള പദ്ധതിയും “കൈറ്റ് ” പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്നു.സ്കൂൾ തുറക്കുന്ന മുറയ്ക്ക് സ്കൂളുകൾക്കുള്ള ലാപ്ടോപ്പ്, പ്രൊജക്ടർ,സ്പീക്കർ മൗണ്ടിംഗ്കിറ്റ് എന്നീ ഐ സി റ്റി ഉപകരണങ്ങൾ വിതരണം ചെയ്യും.സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു മണ്ഡലത്തിലെ മുഴുവൻ പ്രീ സ്കൂളുകൾ ഹൈടെക് ആക്കുന്നതെന്നും എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കേരളീയത്തിൻ്റെ ഭാഗമായി കേരള നിയമസഭ...