Connect with us

Hi, what are you looking for?

NEWS

98 പിന്നിട്ട വയോധികയെ ധര്‍മ്മഗിരിയില്‍ അത്യപൂര്‍വ്വ അസ്ഥിരോഗ ഓപ്പറേഷന്‍ നടത്തി.

കോതമംഗലം: വീട്ടില്‍ നില വീഴ്ച വീണ് ഇടുപ്പ് എല്ല് ഒടിഞ്ഞു കിടപ്പിലായ തൊണ്ണൂറ്റിയെട്ട് പിന്നിട്ട വയോധികയെ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ അത്യപൂര്‍വ്വ അസ്ഥിരോഗ ഓപ്പറേഷന്‍ നടത്തി പൂര്‍ണ്ണ ആരോഗ്യവതിയാക്കി ഈ രംഗത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ചു. തട്ടേക്കാട് കുമ്പളക്കുടി കുഞ്ഞിരാമന്‍റെ ഭാര്യ കാര്‍ത്ത്യായനി(98)യ്ക്കാണ് ഈ പുനര്‍ജന്മ സാഹചര്യം ലഭിച്ചത്. ജീവിതാന്ത്യംവരെ കിടന്നകിടപ്പില്‍ കഴിയേണ്ട ദുരവസ്ഥയില്‍ നിന്നും കാര്‍ത്ത്യായനിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് അതിസങ്കീര്‍ണ്ണമായ താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തി കീരംപാറ-കവളങ്ങാട് വെല്‍കെയര്‍ ഓര്‍ത്തോ സ്പെഷ്യാലിറ്റി ക്ലിനിക്കിലെ യേശുദാസന്‍ എന്നറിയപ്പെടുന്ന ഓര്‍ത്തോ സര്‍ജ്ജന്‍ ഡോ: ജോര്‍ജ്ജ് മാത്യുവാണ്.

അഞ്ച് പതിറ്റാണ്ട് മുമ്പ് കാര്‍ത്ത്യായനിയുടെ കാലില്‍ ചൂട് വെള്ള കലം വീണ് അസ്ഥി പൊട്ടുകയും പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തപ്പോള്‍ തന്‍റെ പിതാവും വെല്‍കെയറി ലെ സീനിയര്‍ ഓര്‍ത്തോ സര്‍ജ്ജനുമായ ഡോ: ബേബി മാത്യു അറമ്പന്‍കുടി ധര്‍മ്മഗിരി ആശുപത്രിയിലെ ആദ്യത്തെ ഓര്‍ത്തോ വിഭാഗം മേധാവിയായിരിക്കെ ചികിത്സിച്ച് ഭേദമാക്കിയ അനുഭവം കാര്‍ത്ത്യായനിയുംമകന്‍ ചന്ദ്രനും പങ്കുവെച്ചത് മറ്റൊരു ആകസ്മികതയായി.
ഡോ: ബേബി മാത്യു ധര്‍മ്മഗിരിയിലെ രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷം ഗള്‍ഫില്‍ 42 വര്‍ഷം പ്രാക്ടീസ് ചെയ്ത് തിരികെ നാട്ടിലെത്തി കീരംപാറയിലും കവളങ്ങാടും വെല്‍കെയര്‍ ഓര്‍ത്തോ സ്പെഷ്യാലിറ്റി ക്ലിനിക് തുറന്നു. ഇതിനിടയില്‍ മകന്‍ ജോര്‍ജ്ജ് മാത്യു നാട്ടിലെയും മുംബൈയിലെയും പഠനത്തെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നിന്നും എം. എസ് ബിരുദവും സ്പെഷലൈസേഷനും കരസ്ഥമാക്കിയ ശേഷം മടങ്ങിയെത്തി ഇപ്പോള്‍ വെല്‍കെയറില്‍ ചികിത്സ നടത്തുകയാണ്.

സമീപപ്രദേശങ്ങളിലെ വിവിധ ആശുപത്രികളില്‍ അതിസങ്കീര്‍ണമായ ഓപ്പറേഷനുകള്‍ ഇതിനിടയില്‍ ഡോ: ജോര്‍ജ്ജ് മാത്യു നിര്‍വഹിക്കുന്നുണ്ട്. കാര്‍ത്ത്യായനിയുടെ 72 പിന്നിട്ട മൂത്തമകള്‍ അമ്മിണി സെക്രട്ടറിയേറ്റില്‍ ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറിയായി വിരമിച്ചയാളാണ്. രണ്ടാമത്തെ മകന്‍ ചന്ദ്രന്‍(62) തട്ടേക്കാട് ഫോറസ്റ്റ് വാച്ചറും ഇളയമകന്‍ ജയചന്ദ്രന്‍(52) കൊച്ചി ബോള്‍ഗാട്ടിയില്‍ കെ.ടി.ഡി.സി അസിസ്റ്റന്‍റ് മാനേജരുമാണ്. 30 വര്‍ഷം മുന്‍പാണ് കാര്‍ത്ത്യാ യനിയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. ഭര്‍ത്താവിനൊപ്പവും തുടര്‍ന്നും ചായക്കടയും കൃഷിയും നടത്തിയിരുന്ന കാര്‍ത്ത്യായനി വീഴ്ചയ്ക്ക് മുന്‍പ് ആരോഗ്യവതിയായിരുന്നു.

ഓപ്പറേഷനു ശേഷം ഡോക്ടറോട് കാര്‍ത്ത്യായനി ആദ്യം ചോദിച്ചത് തനിക്ക് എപ്പോള്‍ ഇനി പുല്ലരിയാന്‍ പോകാന്‍ പറ്റും എന്നാണ്. പൂര്‍ണ്ണ ആരോഗ്യവതിയായി വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്തു മടങ്ങിയ കാര്‍ത്ത്യായനിയെ ധര്‍മ്മഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ അഭയ, ആശുപത്രി സെക്രട്ടറി അഡ്വ. മാത്യു ജോസഫ്, ഡോ: ബേബി മാത്യു അറമ്പന്‍കുടി, ഡോ:ജോര്‍ജ് മാത്യു, പരിചരിച്ച സിസ്റ്റേഴ്സ് നഴ്സുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ യാത്രയാക്കി.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്ത് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ പേരിന് മാത്രം. 13 (13/4) വരെയാണ് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ നടത്തുന്നത്.ഇത്തവണത്തെ ഫെയര്‍ വലിയ ആകര്‍ഷകമല്ലെന്നുമാത്രം.സബ്‌സിഡി സാധനങ്ങള്‍ പകുതിപോലും ലഭ്യമല്ല.പതിമൂന്ന് ഇനങ്ങളില്‍ നാലെണ്ണം മാത്രമാണ് കോതമംഗലത്തെ...

NEWS

കോതമംഗലം : ചേലാട് കള്ളാട് ഭാഗത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സമീപവാസിയായ ടാപ്പിങ് തൊഴിലാളിയടക്കം രണ്ടുപേർ കസ്റ്റഡിയിൽ. കള്ളാട് ചെങ്ങമനാട്ട് വീട്ടിൽ സാറാമ്മ ഏലിയാസാണ് (72) തിങ്കളാഴ്ച വീടിനുള്ളിൽ കൊല്ലപ്പെട്ടത്. കൊല നടന്ന...

NEWS

കോതമംഗലം: കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് നായക്ക് പേ വിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് നായ ഓടിനടന്ന് ആളുകളെ കടിച്ചത്. നായക്ക് പേ വിഷബാധയുണ്ടായിരുന്നതായാണ് വെറ്റിനറി കോളേജിലെ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.നായയുടെ ജഢമാണ്...

NEWS

    കോതമംഗലം : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ ഫാ. ജോയി പീണിക്കപറമ്പിൽ പ്രഥമ ദേശീയ അവാർഡ് ഏറ്റുവാങ്ങി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കായിക ലോകത്ത് മിന്നിത്തിളങ്ങുന്ന കോളേജിന്റെ 2022 -23...