കോതമംഗലം: വന്യജീവി ആക്രമങ്ങൾക്കെതിരെ കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കോതമംഗലം ഡിഎഫ്ഒ ഓഫീസ് ഉപരോധനത്തിന് മുന്നോടിയായി മാമലക്കണ്ടം താലിപ്പാറയിൽ നിന്നും പ്രചരണ ജാഥക്ക് തുടക്കം കുറിച്ചു. സിപിഐ എം സംസ്ഥാന സമതി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു.കർഷക സംഘം ഏരിയ പ്രസിഡൻ്റ് എ വി ജോർജ് അധ്യക്ഷനായി.
ആൻ്റണി ജോൺ എംഎൽഎ പ്രചരണ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ജാഥ ക്യാപ്ടൻ കെ കെ ശിവൻ , കർഷക സംഘം സംസ്ഥാന സമിതി അംഗം മിനി ഗോപി, പി എൻ കുഞ്ഞുമോൻ, എം വി രാജൻ ,എ ബി ശിവൻ എന്നിവർ സംസാരിച്ചു.
ജാഥ വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ശനിയാഴ്ച വൈകിട്ട് കോട്ടപ്പടി ചേറങ്ങനാലിൽ സമാപിക്കും.
കർഷക സംഘം ജില്ലാ പ്രസിഡൻ്റ് ആർ അനിൽ കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.



























































