കോതമംഗലം: നിയോജക മണ്ഡലത്തിലെ വടാട്ടുപാറ, കുട്ടമ്പുഴ , നേര്യമംഗലം, കോട്ടപ്പടി, കീരംപാറ പ്രദേശങ്ങളിൽ വന്യജീവി ആക്രമണത്തിൽ ജനങ്ങൾ കടുത്ത ആശങ്കയിൽ ആണ് . കർഷകരുടെ ഏക്കർ കണക്കിനു കൃഷി ഭൂമിയാണ് വന്യജീവി ആക്രമണത്തിൽ നശിക്കുന്നത്. വടാട്ടുപാറയിൽ കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്താൽ വളർത്തു മൃഗങ്ങൾ ഉൾപ്പടെ കൊല്ലപ്പെടുന്ന സംഭവം ഉണ്ടായി. കോട്ടപ്പടി, വടാട്ടുപാറ പ്രദേശത്ത് പുലിയെ കണ്ടതായി പ്രദേശവാസികൾ പറയുന്നു. വന അതിർത്തിയിലെ ഡിപ്പാർട്ട്മെന്റ് നിരിക്ഷണം ശക്തമാക്കുക, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക, കിടങ്ങുകൾ സ്ഥാപിക്കുക, ഫെൻസിംഗ് നടപടികൾ ശക്തമാക്കുക, വിളകൾ നഷ്ടപ്പെട്ട കർഷകർക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
DFO ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ എഐവൈഎഫ് സംസ്ഥാന പ്രസിഡണ്ട് എൻ അരുൺ ഉദ്ഘാനം ചെയ്യുതു. റിയാസ് തെക്കഞ്ചേരി അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.കെ രാജേഷ് , പി.റ്റി ബെന്നി, എൻ യൂ നാസർ, നിധിൻ കുര്യൻ, രെജീഷ്, സൈറോ ശിവറാം , വിഷ്ണു, എ ആർ അനീഷ്, മനോജ് മത്തായി, സിൽജു അലി, എന്നിവർ സംസാരിച്ചു.
