കോതമംഗലം : സി.പി.ഐ.(എം) കോതമംഗലം ഏരിയാ സെക്രട്ടറി സഖാവ് ആർ.അനിൽ കുമാറിൻ്റെ മാതാവ് കുത്തുകുഴി പുത്തൻപുരയിൽ ആർ.സതീദേവി (സതിയമ്മ-81) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖങ്ങളെതുടർന്ന് ഒരാഴ്ചയായി കോതമംഗലം മാർബസേലിയോസ് മെഡിക്കൽമിഷൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് കുത്തുകുഴി അയ്യങ്കാവിലുള്ള വീട്ടുവളപ്പിൽ നടന്നു. ഭർത്താവ് പുത്തൻപുരയിൽ പരേതനായ ഗോവിന്ദൻ നായർ. മകൻ ആർ അനിൽകുമാർ (സി പി ഐ എം ഏരിയ സെക്രട്ടറി),മരുമകൾ ലത.
ലോകമാതൃദിനമായ മെയ് 9 ന് വിടപറയുന്ന മാതാവിൻ്റെ വിയോഗത്തിൽ കോതമംഗലം വാർത്ത ടീം ദു:ഖവും അനുശോചനവും അർപ്പിക്കുന്നു.