Connect with us

Hi, what are you looking for?

NEWS

കോതമംഗലം കോവിഡ് രോഗികളെ കൊണ്ട് നിറയുന്നു.

കോതമംഗലം: കേരളത്തിൽ ദിനം പ്രതി ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള എറണാകുളം ജില്ലയിൽ പെട്ട കോതമംഗലം താലൂക്കിലും ഓരോ ദിവസവും നൂറ് കണക്കിന് രോഗികളും ദിനം പ്രതി ഉള്ള മരണങ്ങൾ മൂലവും വളരെയധികം ജനങ്ങൾ വിഷമ അവസ്ഥയിൽ ആണ്. കോതമംഗലം താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും രോഗികളെ കൊണ്ട് നിറഞ്ഞ് പുതിയ ആളുകളെ അഡ്മിറ്റ്‌ ചെയ്യാൻ പോലും പറ്റാത്ത നിസ്സഹായ അവസ്ഥ ആണ്. ICU ബെഡുകളും, വെന്റിലേറ്റർ സംവിധാനങ്ങളും നിറഞ്ഞു കവിഞ്ഞിരിക്കുന്നു.

ഇത്രയും ആശങ്കാജനകമായ അവസരത്തിൽ കോതമംഗലത്തെ ഡെന്റൽ കോളേജുകൾ, നഴ്സിംഗ് കോളേജുകൾ,ഇതര കോളേജുകൾ, സ്കൂളുകൾ, ക്ലബ് ഓഡിറ്റോറിയങ്ങൾ, ഹോസ്റ്റലുകൾ ഉൾപ്പടെ ഉള്ള സ്ഥാപനങ്ങൾ ഏറ്റെടുത്തു ചികിത്സാ സൗകര്യങ്ങൾ ഒരുക്കുവാനും, അതോടൊപ്പം രോഗത്തിന്റെ കാഠിന്യം കുറവ് ഉള്ളവരെ എല്ലാ പഞ്ചായത്തുകളിലും സ്ഥാപിക്കുന്ന ഡോമിസി ലിയറി കെയർ സെൻ്ററുകളിലേക്കു മാറ്റി ചികിത്സാ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനൊപ്പം കൂടുതൽ സന്നദ്ധ സംഘടനകളുടെ സഹായം തേടുന്നതിനും ബന്ധപ്പെട്ട അധികാരികൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി സംസ്ഥാന മാനേജിങ് കമ്മിറ്റി അംഗം അഡ്വ. രാജേഷ് രാജൻ, കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ, ലോറൻസ് എബ്രഹാം, ബിനോയ്‌ തോമസ്, പി.എം മുഹമ്മദാലി, ടോമി ചെറുകാട് എന്നിവർ ആവശ്യപ്പെട്ടു.

You May Also Like

NEWS

കോതമംഗലം: നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം അപ്‌ഗ്രേഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പരാതിപ്പെടുമെന്ന് കിഫ ജില്ലാ കമ്മറ്റി അറിയിച്ചു. 25,000ന് മുകളില്‍ ജനസംഖ്യയുള്ളതും, അതില്‍ തന്നെ 5000ത്തോളം ഗോത്രവര്‍ഗത്തില്‍പ്പെട്ടവരും...

NEWS

കോതമംഗലം: പതിനെട്ടാമത് കോതമംഗലം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ദിവ്യ കാരുണ്യ കണ്‍വെന്‍ഷന്‍ ആയി നടത്തപ്പെടുന്നു. 7 (വ്യാഴം) മുതല്‍ 10 (ഞായര്‍) വരെയാണ് കണ്‍വെന്‍ഷന്‍. കേരള സഭ നവീകരണത്തിന്റെ ഭാഗമായി കോതമംഗലം...

NEWS

കോതമംഗലം: രാമല്ലൂര്‍-കരിങ്ങഴ-മുത്തംകുഴി റോഡിന്റെ നവീകരണപ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായിട്ടും നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. യാത്രാക്ലേശവും പൊടിശല്യവും അനുഭവിച്ച് പൊറുതിമുട്ടി പൊതുജനങ്ങളുടെ ഒപ്പ് ശേഖരിച്ച് വകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. നവീകരണത്തിനായി...

NEWS

കോതമംഗലം: 35 – മത് എറണാകുളം ജില്ലാതല ആർച്ചറി ചാംപ്യൻഷിപ്പിൽ 55 പോയിന്റുമായി കോതമംഗലം മാർ അത്തനേഷ്യസ് അക്കാദമി ചാംപ്യൻമാരായി .കൂത്താട്ടുകുളം എല്ലിസൺസ് ആർച്ചറി അക്കാദമിയും, പെരുമ്പാവൂർ ജോറിസ് ആർച്ചറി ഇൻസ്റ്റിറ്റ്യൂട്ടും യഥാക്രമം...