കോതമംഗലം : കേരള ബാങ്ക് 2023 – 24 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ
പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ നൽകിവരുന്ന എക്സലൻസ് അവാർഡിൽ രണ്ടാം സ്ഥാനം കോതമംഗലം സഹകരണ ബാങ്ക് 583ന് ലഭിച്ചു.
തിരുവനന്തപുരത്ത് നടന്ന അവാർഡ് ദാന ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് എൽദോസ് പോൾ, ബാങ്ക് ഡയറക്ടർ ബോർഡ് അരുൺ സി ഗോവിന്ദൻ,ബാങ്ക് സെക്രട്ടറി ദീപു ജോർജ് എന്നിവർ ചേർന്ന് കേരള ബാങ്ക് ഭരണ സമിതി അംഗം മാണി വിതയത്തിലിൽ നിന്നും
അവാർഡ് ഏറ്റുവാങ്ങി. തുടർച്ചയായി രണ്ടാം തവണയാണ് ബാങ്കിന് അംഗീകാരം ലഭിക്കുന്നത്.



























































