Connect with us

Hi, what are you looking for?

NEWS

കോതമംഗലം നഗരം അടച്ചതോടുകൂടി പട്ടിണിയിലായത് ചുമട്ടു തൊഴിലാളികൾ

കോ​ത​മം​ഗ​ലം: കോവിഡ് സാമൂഹിക വ്യാപനത്തിലേക്ക് കടന്നതോടുകൂടി മുൻകരുതൽ നടപടിയായി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ച് കോ​ത​മം​ഗ​ലം ന​ഗ​രം അ​ട​ച്ച​തോ​ടെ വ്യാ​പാ​രി​ക​ൾ​ക്കൊ​പ്പം ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ​ക്കും നി​ത്യ​ചെ​ല​വി​നു​ള്ള വ​രു​മാ​നം ഇ​ല്ലാ​താ​യി. ഓണക്കാലം പട്ടിണിയുടെ സമയമാകുമോ എന്ന ആശങ്കയിലാണ് നഗരത്തിലെ ചുമട്ടു തൊഴിലാളികൾ. ഓ​ണ​ക്കാ​ല​ത്ത് കൂ​ടു​ത​ൽ ലോ​ഡ് വ​രും, ഭേ​ദ​പ്പെ​ട്ട​വ​രു​മാ​നം ല​ഭി​ക്കു​മെ​ന്ന പ്രതീക്ഷയിലായിരുന്നു തൊഴിലാളികൾ. അതിനിടയിലായിരുന്നു ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പ​നം. ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ നി​ന്നു​ള്ള ഓ​ണം അ​ഡ്വാ​ൻ​സാ​യി​രു​ന്നു എ​ല്ലാ​ക്കാ​ല​ത്തും തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ഘോ​ഷ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​ഡ്വാ​ൻ​സും ലഭിച്ചില്ല എന്ന പരാതിയും തൊഴിലാളികൾക്കുണ്ട്. ടൗ​ണി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വേ​ണ​മെ​ന്ന ആവശ്യം നിരവധി കോണുകളിൽ നിന്നും ഉയരുകയാണ്. NTUC, ClTU, AITUC എന്നീ സംഘടനകളിലെ നൂറോളം ചുമട്ടു തോഴിലാളികൾ പണി എടുക്കുന്നുണ്ട്, അതുകൊണ്ട് വറുതിയില്ലാത്ത ഓണം ആഘോഷിക്കുവാനായി കോൺടൈന്മെന്റ് സോണിൽ ഇളവുകൾ പ്രഖ്യാപിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കുകയാണ് INTUC താലൂക്ക് ജനറൽ സെക്രട്ടറി റോയി K പോളും യൂണിറ്റ് സെക്രട്ടറി, M.S നിബുവും.

You May Also Like

NEWS

കോതമംഗലം:വാരപ്പെട്ടിയിൽകിണറിൽ വീണു പോയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി . വരപ്പെട്ടി ഇന്തിരനഗറിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഗിരീഷ് (46) എന്നയാളുടെ ദേഹത്തേക്ക് കിണറിലെ വെള്ളം വറ്റിക്കാൻ ഉപയോഗിച്ച മോട്ടർ മുകളിൽ നിന്നും വീണ്...

NEWS

കോതമംഗലം: കോട്ടപ്പടി ആയക്കാട് മരോട്ടിച്ചോടിന് സമീപം പിണ്ടിമന പഞ്ചായത്തിന്റെ മിനി എം.സി.എഫ് ന് പരിസരത്ത് സാമൂഹ്യ വിരുദ്ധർ തളളിയ മാലിന്യ കൂമ്പാരം നീക്കം ചെയ്തു. ഇനി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും....

NEWS

കവളങ്ങാട്: പട്ടയ പ്രശ്നത്തിലും കർഷകരുടെ പ്രശ്നത്തിലും മുന്നിൽ നിന്ന നേതാവാണ് ജോയ്സ് ജോർജെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിൻ്റെ തെരത്തെ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ പോളിംഗ് മെഷ്യനുകളുടെ കമ്മീഷനിംഗ് നടത്തി. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ പോളിംഗ് മെഷ്യനുകളുടെ കമ്മീഷനിംഗ് ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങളിലെ കേന്ദ്രങ്ങളിലാണ് നടന്നത്.കോതമംഗലത്ത് എം.എ.കോളേജ് ഓഡിറ്റോറിയത്തിലാണ് പ്രവര്ത്തനം നടന്നത്.മെഷ്യനുകളില്‍...