കോതമംഗലം: പൈനാപ്പിള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാഴക്കുളത്ത് ഉപവാസമനുഷ്ഠിക്കുന്ന ഡീന്‍ കുര്യാക്കോസ് എം.പി. ക്ക് അഭിവാദ്യമര്‍പ്പിച്ച് കര്‍ഷക കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരം കെ.പി.സി.സി. നിര്‍വാഹക മതി അംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് കോറമ്പേല്‍ അധ്യക്ഷനായി. പി.സി. ജോര്‍ജ്, കെ.ഇ. കാസിം, റോയി കെ. പോള്‍, പ്രിന്‍സ് വര്‍ക്കി, എം.വി. റെജി, ബേബി സേവ്യര്‍, പി.എ. പാദുഷ, ശശി കുഞ്ഞുമോന്‍, ജോസ് കൈതമന, ഷൈമോള്‍ ബേബി, ബൈജു ജേക്കബ്ബ്, എ.കെ. സജീവന്‍, മാര്‍ട്ടിന്‍ കീഴേമാടന്‍, ബേസില്‍ പിണ്ടിമന, എബി കുര്യാക്കോസ്, അനില്‍നായര്‍, ജെയിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
