Connect with us

Hi, what are you looking for?

NEWS

ആനപിണ്ടവുമായി കോതമംഗലം ഡി.എഫ്.ഒ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ.

കോതമംഗലം: വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ആനപിണ്ടവുമായി കോതമംഗലം ഡി.എഫ്.ഒ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ മുന്‍ എം.എല്‍.എ. ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. കെ.എ. സിബി അധ്യക്ഷനായി. ലിജോ ജോണി, ആഷ്ബിന്‍ ജോസ്, റെയ്ഹാന്‍ മുഹമ്മദ്, കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, എ.ജി. ജോര്‍ജ്, പി.എസ്.എസം. സാദിഖ്, അബു മൊയ്തീന്‍, എം.എസ്. എല്‍ദോസ്, എബി എബ്രാഹം, റോയി കെ. പോള്‍, ഷെമീര്‍ പനയ്ക്കല്‍,എ.കെ സജീവൻ റഫീഖ് വെണ്ടുവഴി, എബി കുര്യാക്കോസ്, ജെയിന്‍ അയനാടന്‍, വജിത്ത് വജയന്‍, ജോര്‍ജ് വെട്ടിക്കുഴ, ഷിബു കുര്യാക്കോസ്, പി.എ. പാദുഷ, സലീം മംഗലപ്പാറ എന്നിവര്‍ പങ്കെടുത്തു.

കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യത്തിൽ കമ്മറ്റികൾ മാത്രം കൂടി യാതൊരു വിധ നടപടികളും കൈക്കൊള്ളാത്ത ആന്റണി ജോൺ എം.എൽ എയുടെ ജനദ്രോഹ നടപടികൾക്കെതിരെയും, കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടം അവരെ അവഗണിക്കുന്നതും, കാട്ടാന ആക്രമണങ്ങൾ പെരുകിയിട്ടും ക്രിയാത്‌മകമായ പരിഹാര മാർഗ്ഗങ്ങൾ കൈകൊള്ളുന്നതിൽ എം.എൽ എയുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഉദാസീനതക്ക് എതിരേയുമായിരുന്നു സമരം. വന്യമൃഗശല്യം മൂലം ജനങ്ങള്‍ക്കും കൃഷിക്കും സംരക്ഷണം നല്‍കണമെന്നും, മൃഗങ്ങളെ വനത്തില്‍ തന്നെ നിലനിര്‍ത്താത്ത സാഹചര്യത്തില്‍ കടുത്ത സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സംഘാടകര്‍ അറിയിച്ചു.

You May Also Like

ACCIDENT

കോതമംഗലം: കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കള്ളാട് കീഴേത്തുകുടി ബിനോജിൻ്റെ മകൻ അഭിമന്യു (12) വിനെയാണ് സ്കൂളിൽ നിന്ന് വിട്ടിലേക്ക് പോകുന്ന വഴിയിലുള്ള ചെറിയ കൈ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....

NEWS

കോതമംഗലം : കവളങ്ങാട്, കുട്ടമ്പുഴ പഞ്ചായത്തുകളിൽ വന്യ മൃഗ ശല്യവുമായി ബന്ധപ്പെട്ട് 18.5 കിലോമീറ്റർ ദൂരം സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിനായി 73 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ ആ...

NEWS

കോതമംഗലം: നഗരസഭക്കു കീഴിലുള്ള പൂട്ടിക്കിടക്കുന്ന മുനിസിപ്പൽ ലൈബ്രറികൾ ഉടൻ തുറന്ന് പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫിസിന് മുന്നിൽ പുസ്തകങ്ങൾ വായിച്ച് പ്രതിഷേധിച്ചു. നിയോജകമണ്ഡലം...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ കാവുംപാറ – പിട്ടാപ്പിള്ളിക്കവല റോഡിലെ ദുര്‍ബലമായ ചെക്ഡാമും പാര്‍ശ്വഭിത്തിയും പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൈങ്ങോട്ടൂര്‍ തോടിനു കുറുകെ നിര്‍മിച്ച ചെക്ക് ഡാമാണിത്. വേനല്‍ കാലത്ത് വെള്ളം...