കോതമംഗലം: വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ആനപിണ്ടവുമായി കോതമംഗലം ഡി.എഫ്.ഒ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ മുന്‍ എം.എല്‍.എ. ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. കെ.എ. സിബി അധ്യക്ഷനായി. ലിജോ ജോണി, ആഷ്ബിന്‍ ജോസ്, റെയ്ഹാന്‍ മുഹമ്മദ്, കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, എ.ജി. ജോര്‍ജ്, പി.എസ്.എസം. സാദിഖ്, അബു മൊയ്തീന്‍, എം.എസ്. എല്‍ദോസ്, എബി എബ്രാഹം, റോയി കെ. പോള്‍, ഷെമീര്‍ പനയ്ക്കല്‍,എ.കെ സജീവൻ റഫീഖ് വെണ്ടുവഴി, എബി കുര്യാക്കോസ്, ജെയിന്‍ അയനാടന്‍, വജിത്ത് വജയന്‍, ജോര്‍ജ് വെട്ടിക്കുഴ, ഷിബു കുര്യാക്കോസ്, പി.എ. പാദുഷ, സലീം മംഗലപ്പാറ എന്നിവര്‍ പങ്കെടുത്തു.
കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യത്തിൽ കമ്മറ്റികൾ മാത്രം കൂടി യാതൊരു വിധ നടപടികളും കൈക്കൊള്ളാത്ത ആന്റണി ജോൺ എം.എൽ എയുടെ ജനദ്രോഹ നടപടികൾക്കെതിരെയും, കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടം അവരെ അവഗണിക്കുന്നതും, കാട്ടാന ആക്രമണങ്ങൾ പെരുകിയിട്ടും ക്രിയാത്‌മകമായ പരിഹാര മാർഗ്ഗങ്ങൾ കൈകൊള്ളുന്നതിൽ എം.എൽ എയുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഉദാസീനതക്ക് എതിരേയുമായിരുന്നു സമരം. വന്യമൃഗശല്യം മൂലം ജനങ്ങള്‍ക്കും കൃഷിക്കും സംരക്ഷണം നല്‍കണമെന്നും, മൃഗങ്ങളെ വനത്തില്‍ തന്നെ നിലനിര്‍ത്താത്ത സാഹചര്യത്തില്‍ കടുത്ത സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സംഘാടകര്‍ അറിയിച്ചു.