Connect with us

Hi, what are you looking for?

NEWS

കോതമംഗലം സംഘര്‍ഷം; മൊഴി നല്‍കി ഡീന്‍ കുര്യാക്കോസ്

കോതമംഗലം: ഡീന്‍ കുര്യാക്കോസ് കോതമംഗലം പോലീസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കി. കാഞ്ഞിരവേലിയില്‍ വീട്ടമ്മ കാട്ടാനയാക്രമണത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹവുമായി കോതമംഗലം ടൗണില്‍ പ്രതിഷേധിച്ച സംഭവത്തിലാണ് ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്.

കേസില്‍ ഡീന്‍ കുര്യാക്കോസിന് കോതമംഗലം പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ന് പതിനൊന്നരയോടെ ഹാജരായത്. മറ്റ് നേതാക്കളോടൊപ്പം എത്തിയ ഡീന്‍ കുര്യാക്കോസ് മൊഴി നല്‍കി ഒരു മണിക്കൂറിനു ശേഷം മടങ്ങി. പോലീസ് സമരക്കാരെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചതെന്നും, ജനകീയ സമരത്തിന് നേതൃത്വം നല്‍കിയ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...